ട്രോളന്‍മാര്‍ കഷ്ടപ്പെടുകയാണ്, അവര്‍ക്ക് അവസാനത്തെ 5 മിനുട്ട് മാത്രമേ കിട്ടിയുള്ളു.. ഇതു കൂടി വച്ചോളൂ: മിയ ജോര്‍ജ്

താന്‍ നൃത്തം ചെയ്യുന്ന വീഡിയോക്കെതിരെ എത്തിയ ട്രോളുകള്‍ക്കെതിരെ പ്രതികരിച്ച് നടി മിയ ജോര്‍ജ്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന നൃത്ത പരിപാടിയുടെ അവസാന അഞ്ച് മിനിറ്റിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചതെന്നും ട്രോളുകളുണ്ടാക്കി വില്‍ക്കുന്നതിന് റോയല്‍റ്റിയൊന്നും ചോദിക്കുന്നില്ലെന്നും മിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നൃത്തപരിപാടിയുടെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചത്.

”2 മണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം കവര്‍ ചെയ്യാന്‍ വന്ന മീഡിയക്കാരുടെ ഒക്കെ ക്യാമറകള്‍ കേട് വന്നതിനാല്‍ അവര്‍ക്ക് അവസാന 5 മിനുട്ട് മാത്രമേ ക്യാമറയില്‍ കിട്ടിയുള്ളൂ എന്ന് തോന്നുന്നു. ഒരു പരിപാടി കവര്‍ ചെയ്യാന്‍ വരുമ്പൊ മിനിമം റെക്കോര്‍ഡിങ് വര്‍ക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാര്‍ കഷ്ടപ്പെടുക ആണ് ഒരേ വീഡിയോയില്‍ നിന്നും വ്യത്യസ്തമായ കണ്‍ടെന്റ് ഉണ്ടാകുവാന്‍.”

”പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാന്‍ പരിപാടിയിലെ കുറച്ച് ഭാഗങ്ങള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതല്‍ കൂടുതല്‍ ഊര്‍ജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു ട്രോളുകള്‍ ഉണ്ടാക്കുക വില്‍ക്കുക.. റോയല്‍റ്റി ഒന്നും ഞാന്‍ ചോദിക്കുന്നില്ല.. കയ്യില്‍ വച്ചോളൂ ട്ടാ” എന്നാണ് മിയ കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Miya (@meet_miya)

അതേസമയം, കോട്ടയം തിരുനക്കര ക്ഷേത്രത്തിലാണ് മിയ നൃത്തപരിപാടി അവതരിപ്പിച്ചത്. മിയ പങ്കുവച്ച കുറിപ്പിന് നിരവധി കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മിയയുടെ നൃത്തത്തെ വിമര്‍ശിച്ചുള്ള കമന്റുകളും പിന്തുണച്ച് കൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്.