വനിത ഏകദിന ലോക കപ്പില്‍ പാകിസ്ഥാന് 245 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 244 റണ്‍സെടുത്തത്.
59 പന്തില്‍ എട്ടു ഫോറുകളോടെ 67 റണ്‍സെടുത്ത പൂജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 48 പന്തില്‍ നാലു ഫോറുകള്‍ സഹിതം 53 റണ്‍സുമായി സ്‌നേഹ് റാണ ഉറച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 122 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.
21.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സുമായി മികച്ച നിലയിലായിരുന്ന ഇന്ത്യ, 33.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു. 18 റണ്‍സിനിടെ വീണത് അഞ്ച് വിക്കറ്റുകള്‍. ഇതിനുശേഷമാണ് ഏഴാം വിക്കറ്റില്‍ പൂജ -സ്‌നേഹ് സഖ്യം രക്ഷകരായത്.
Read more
രണ്ടാം വിക്കറ്റില്‍ 114 പന്തില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ സ്മൃതി മന്ദാന-ദീപ്തി ശര്‍മ സഖ്യവും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായക സംഭാവന നല്‍കി. 75 പന്തുകള്‍ നേരിട്ട സ്മൃതി മൂന്നു ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്തു. ദീപ്തി ശര്‍മ 57 പന്തില്‍ രണ്ടു ഫോറുകളോടെ 40 റണ്‍സെടുത്തു.