ഐപിഎലില്‍ ഇത്തവണം മോശം ഫോം കാരണം വലയുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ. കളിച്ച നാല് മത്സരങ്ങളില്‍ നിന്നായി ഇതുവരെ 38 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. രോഹിതിന്റെ ഫോംഔട്ട് മുംബൈ ടീമിന്റെ മൊത്തതിലുളള പ്രകടനത്തെയും കാര്യമായി ബാധിച്ചു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാല് തോല്‍വിയാണ് മുംബൈ വഴങ്ങിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ മാത്രമാണ് ഈ സീസണില്‍ മുംബൈ ടീം ജയിച്ചത്. അതേസമയം രോഹിത് ശര്‍മ്മയുടെ ബാറ്റിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് കമന്റേറ്റര്‍മാരായ രവി ശാസ്ത്രിയും ഇയാന്‍ ബിഷപ്പും രംഗത്തെത്തിയിരുന്നു.
ബെംഗളൂരുവിനെതിരെ വെറും 17 റണ്‍സ് മാത്രമെടുത്ത് രോഹിത് പുറത്തായതിന് പിന്നാലെയാണ് ഇവര്‍ പ്രതികരിച്ചത്. മുംബൈ ടീം രോഹിതില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. 12-15 റണ്‍സ് തുടക്കത്തില്‍ അടിക്കുന്നത് മാത്രം പോര. ഇയാന്‍ ബിഷപ്പ് പറഞ്ഞു. രോഹിത് തനിക്ക് കിട്ടുന്ന തുടക്കങ്ങളെ വലിയ ടോട്ടലുകളാക്കി മാറ്റാന്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് രവി ശാസ്ത്രി പറയുന്നു. ആദര്‍ശപരമായി, നിങ്ങള്‍ക്ക് സ്ഥിരത വേണം, വളരെ ദൂരം പോകുന്ന ടീമുകള്‍ക്ക് സാധാരണ ടോപ്ഓര്‍ഡര്‍ ഫയറിങ് ഉണ്ടാകും.
സീസണില്‍ 400 റണ്‍സെങ്കിലും രോഹിത് നേടണം. 15-20 റണ്‍സ് പതിവ് ഇനി 40-60 റണ്‍സുകളാക്കണം, രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എപ്രില്‍ 13നാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ഈ കളിയില്‍ വിജയത്തില്‍ കുറഞ്ഞൊന്നും മുംബൈ ടീമിന് ഉണ്ടാവില്ല. അടുത്ത കളിയെങ്കിലും ജയിച്ച് ടൂര്‍ണമെന്റില്‍ തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ അവസാനിക്കും.