ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപി എംഎല്‍എയാണ്. ബിജെപിയില്‍ ചേരുന്ന താരത്തിന്റെ ചിത്രം റിവാബയാണ് സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയത്.
റിവാബ 2019-ല്‍ ബി.ജെ.പിയില്‍ ചേരുകയും 2022-ല്‍ ജാംനഗറില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കര്‍ഷന്‍ഭായ് കര്‍മൂറിനെ പരാജയപ്പെടുത്തിയാണ് അവര്‍ വിജയിയായത്.
🪷 #SadasyataAbhiyaan2024 pic.twitter.com/he0QhsimNK
— Rivaba Ravindrasinh Jadeja (@Rivaba4BJP) September 2, 2024
2024-ല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടന്ന ഐസിസി ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു ജഡേജ.
2024ലെ ദുലീപ് ട്രോഫിയില്‍ നിന്ന് അദ്ദേഹത്തെ അടുത്തിടെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിന് പിന്നിലെ കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ജഡേജ ടീമില്‍ തിരിച്ചെത്തിയേക്കും.