ബോളിങ്ങിൽ വിസ്മയം തീർത്ത് ഇന്ത്യ; ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് 231 റൺസ് വിജയ ലക്ഷ്യം

ഇന്ത്യൻ ടീമിന്റെ നേടും തൂൺ എന്ന് പറയുന്നത് ബോളിങ് യൂണിറ്റ് ആണ്. മികച്ച രീതിയിൽ പ്രകടനം കാഴ്ച വെക്കുന്ന താരങ്ങൾ ഉള്ളപ്പോൾ ശ്രീലങ്കയ്ക്ക് പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാണ്. ഇന്ന് ആരംഭിച്ച ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 230 റൺസിന്‌ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് വിജയലക്ഷ്യം 231 റൺസ് ആണ്. ഇന്നത്തെ മത്സരത്തിൽ മികച്ച ബോളിങ് കാഴ്ച വെച്ച താരങ്ങൾ ആണ് അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, അർശ്ദീപ് സിങ്, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ. ടി-20 യിലെ പോലെ ഏകദിനത്തിലും ഇന്ത്യയ്ക്ക് ഓൾറൗണ്ടർസിന് പ്രാധാന്യം നൽകിയിരിക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീർ. മത്സരത്തിൽ വൈസ് ക്യാപ്റ്റൻ ശുഭമന് ഗില്ലിനു ബോളിങിൽ അവസരം നൽകിയിരുന്നു. പക്ഷെ അദ്ദേഹം ഒരു ഓവറിൽ 14 റൺസ് ആണ് വഴങ്ങിയത്.

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലലഗെ 65 പന്തിൽ നിന്നും 67 റൺസ് എടുത്ത് ടീമിന്റെ ടോപ് സ്കോറെർ ആയി. കൂടാതെ പത്തും നിസംഗ 75 പന്തിൽ നിന്നും 56 റൺസ് നേടി മികച്ച പ്രകടനവും നടത്തി. ടീമിൽ മറ്റാർക്കും വലിയ സ്കോർ ഉയർത്താൻ സാധിച്ചിരുന്നില്ല. ഹസാരെങ്ക മാത്രമായിരുന്നു 35 പന്തിൽ 24 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. മികച്ച ബാറ്റിംഗ് പ്രകടനം നടത്താൻ ശ്രീലങ്കൻ താരങ്ങൾക്ക് സാധിച്ചിരുന്നില്ല. ഇന്ത്യൻ ബോളിങ് യൂണിറ്റിനോട് കഷ്ടിച്ച് മാത്രമാണ് ഇവർക്ക് പിടിച്ച് നിൽകാനായത്. ഇന്ത്യയ്ക്ക് വേണ്ടി ബോളർ അർശ്ദീപ് സിങ് എട്ട് ഓവറിൽ 47 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. കൂടാതെ അക്‌സർ പട്ടേൽ 10 ഓവറുകളിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി.

ഇന്ത്യൻ ടീമിന്റെ കരുത്ത് വെച്ച് ഇന്നത്തെ മത്സരം മികച്ച രീതിയിൽ വിജയിക്കാൻ സാധിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ടീമിൽ 8 ബാറ്റ്‌സ്മാൻമാരുടെ മികവ് ഇന്ത്യയ്ക്ക് ഉണ്ട്. അത് കൊണ്ട് തന്നെ ശ്രീലങ്കയ്ക്ക് ഈ കളി വിജയിക്കുവാൻ സാധ്യത കുറവായിരിക്കും. വിശ്രമം അനുവദിക്കപ്പെട്ട താരങ്ങൾ ആണ് രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവർ. ഇരു താരങ്ങൾക്കും പകരക്കാരായി ഗൗതം ഗംഭീർ കണ്ടെത്തിയ താരങ്ങളാണ് അർശ്ദീപ് സിങ്ങും, വാഷിംഗ്‌ടൺ സുന്ദറും. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ടി20 പരമ്പര തൂത്തുവാരിയതുപോലെ ഏകദിന പരമ്പരയും ഇന്ത്യക്ക് തൂത്തുവാരാനാകുമെന്ന് ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്.