പാളിച്ചകൾ എല്ലാം തിരുത്തി ശ്രീലങ്കയെ നേരിടാൻ ഒരുങ്ങി ഇന്ത്യ; രണ്ടാം ഏകദിന മത്സരം ഇന്ന് ഉച്ചയ്ക്ക് 2.30ന്

ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന സീരീസിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇന്ത്യ ശ്രീലങ്കയോട് സമനില നേടേണ്ടി വന്നിരുന്നു. മികച്ച ബോളിങ് കാഴ്ച വെച്ച ഇന്ത്യയ്ക്ക് ബാറ്റിങ്ങിൽ ഗംഭീര പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. വിക്കറ്റുകൾ പെട്ടന്ന് പോയതാണ് ഇന്ത്യയ്ക്ക് തോൽവി ഏറ്റുവാങ്ങാൻ കാരണമായത്. ശിവം ദുബൈ സമനിലയിൽ കളി എത്തിച്ചെങ്കിലും അവസാന വിക്കറ്റിൽ വന്ന അർശ്ദീപ് സിങ് മോശമായ ഷോട്ട് കളിക്കുകയും തുടർന്ന് അദ്ദേഹം ഔട്ട് ആവുകയും ചെയ്യ്തു. അങ്ങനെ മത്സരം സമനിലയിൽ അവസാനിച്ചു. പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ ആദ്യ ഏകദിന മത്സരം ആയിരുന്നു ഇത്. മികച്ച വിജയം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയോടെ ആണ് മടങ്ങേണ്ടി വന്നത്. ഇന്നാണ് ശ്രീലങ്കയുമായുള്ള അടുത്ത മത്സരം ക്രമീകരിച്ചതിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ വന്ന പാളിച്ചകൾ എല്ലാം പരിഹരിച്ചായിരിക്കും ഗംഭീർ ടീമിനെ ഇറക്കുക.

ഓപ്പണിങ് ബാറ്റിംഗിൽ വൈസ് ക്യാപ്റ്റൻ ശുബ്മന്‍ ഗിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ അടുത്ത മത്സരത്തിൽ പുതിയ ഓപ്പണിങ് കൂട്ടുകെട്ട് പരീക്ഷിക്കേണ്ടി വരും ഗംഭീറിന്. മാത്രമല്ല നാലാം ബാറ്റ്‌സ്മാനായി വാഷിംഗ്‌ടൺ സുന്ദറിനെ ഇറക്കുന്നതിൽ അദ്ദേഹത്തിന് പിഴവ് സംഭവിച്ചു. അത് കൊണ്ട് ഇന്നത്തെ മത്സരത്തിൽ സുന്ദറിനെ നാലാം ബാറ്റ്‌സ്മാനായി ഇറക്കില്ല എന്ന് തന്നെ പ്രതീക്ഷിക്കാം. രോഹിത് ശർമ്മ മികച്ച തുടക്കം തന്നെ ആണ് നൽകുന്നത്. പുറകിൽ വരുന്ന ബാറ്റ്‌സ്മാന്മാരായ വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നി താരങ്ങൾ തങ്ങളുടെ പ്രകടനം മികച്ചതാകണം. ഇന്നത്തെ മത്സരത്തിൽ ഇവരുടെ ഇന്നിങ്സിന് പ്രാധാന്യം ഉണ്ട്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്ക, ഇന്ത്യയുടെ വിക്കറ്റുകൾ എടുത്തത് സ്പിന്ന് തന്ത്രത്തിലൂടെയാണ്. അത് കൊണ്ട് ഇന്നത്തെ മത്സരത്തിൽ ഇന്ത്യ സ്പിന്നർമാരെ പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. വിരാട് കോലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, ശുബ്മന്‍ ഗിൽ എന്നിവർക്ക് ബോളിങ്ങിൽ അവസരം ലഭിച്ചേക്കും.

Read more

ആദ്യ മത്സരത്തിൽ മികച്ച ബോളിങ് തന്നെ ആയിരുന്നു ഇന്ത്യ കാഴ്ച വെച്ചത്. അത് കൊണ്ട് ബോളിങ് യൂണിറ്റിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധ്യത കുറവാണ്. ഓപ്പണിങ്ങിൽ ശുബ്മന്‍ ഗില്ലിനെ മാറ്റി റിഷബ് പന്തിനെ ഇറക്കാനുള്ള സാധ്യതകളും കൂടുതലാണ്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച രീതിയിൽ വിജയിക്കാനാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.