ബംഗ്ലാദേശിന് എതിരായ ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം, ഇത് ചരിത്രത്തിൽ ആദ്യം!

മുഹമ്മദ് അലി ഷിഹാബ്

ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഏകദിന ഇന്നിങ്ങ്‌സില്‍ ഇന്ത്യന്‍ വനിതകളിലെ ആറോ അതില്‍ കൂടുതല്‍ പേരോ 25+ റണ്‍സ് നേടുന്നത്. ഇന്നലെ ബംഗ്‌ളാദേശിനെതിരെ നടന്ന ഇന്ത്യയുടെ ലോക കപ്പിലെ ആറാം മത്സരത്തിലാണ് ടോപ്പ് എട്ടിലെ ആറ് പേരും 25ല്‍ കൂടുതല്‍ റണ്‍സ് നേടിയത്..

ഓപ്പണേഴ്‌സ് ആയി ഇറങ്ങിയ സ്മൃതി മന്ദന 30 റണ്‍സും ഷഫാലി വെര്‍മ 42 റണ്‍സും നേടിയപ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ യാസ്ഥിക ഭാട്ടിയ 50 റണ്‍സ് നേടി.. 6,7,8 എന്നീ പൊസിഷനുകളില്‍ ഇറങ്ങിയ റിച്ചാ ഗോഷ്, പൂജാ വസ്ത്രാകര്‍, സ്‌നേഹ് റാണ എന്നിവര്‍ യഥാക്രമം 26,30,27 എന്നിങ്ങനെയും സ്‌കോര്‍ ചെയ്തു..

ടോപ് 8ല്‍ 25 കടക്കാതിരുന്നത് രണ്ടേ രണ്ടു താരങ്ങളാണ്, ഗോള്‍ഡന്‍ ഡക്കിനു പുറത്തായ മിഥാലി രാജും 14 റണ്‍സ് നേടി പുറത്തായ ഹര്‍മന്‍പ്രീത് കൗറും. രണ്ടു പേരും ഏകദിനത്തില്‍ ഇന്ത്യയുടെ ഓള്‍ടൈം ടോപ്‌സ്‌കോറേഴ്‌സ് ലിസ്റ്റിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ്.

മിഥാലി തന്റെ കരിയറില്‍ രണ്ടാം തവണ മാത്രമാണ് ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്താകുന്നത്, 2017ല്‍ സൗത്താഫ്രിക്കക്കെതിരായിരുന്നു ആദ്യമായി പുറത്തായത്. അതും ലോക കപ്പിലായിരുന്നു.

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7