ഇന്ത്യൻ വെറ്ററൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ കുറച്ച് ദിവസം മുന്നേ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളോടും അദ്ദേഹം വിട പറഞ്ഞു. ഗാബ ടെസ്റ്റ് മത്സരത്തിന് ശേഷം രോഹിത് ശർമ്മയ്ക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ സ്പിന്നർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വികാരനിർഭരമായ നിമിഷമായിരുന്നു അശ്വിന്റെ വിടവാങ്ങൽ.
ഇന്ത്യൻ ടീമിൽ വിടവാങ്ങൽ മത്സരങ്ങൾ ലഭിക്കാതെ പടിയിറങ്ങിയ ഒരുപാട് താരങ്ങൾ ഉണ്ട്. പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും കൂടെ ജോയിൻ ചെയ്തിരിക്കുകയാണ്.
1. എം എസ് ധോണി
ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മായ എം എസ് ധോണി, 2019 ഏകദിന ലോകകപ്പ് സെമി ഫൈനൽ മത്സരമായിരുന്നു ഇന്ത്യൻ കുപ്പായത്തിലെ അവസാനത്തെ മത്സരം. 2020 ഓഗസ്റ്റ് 15 ആം തിയതി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് അദ്ദേഹം വിരമിക്കുകയായിരുന്നു.
2. യുവരാജ് സിങ്
Read more
ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ മുൻപന്തയിൽ ഉള്ള താരമാണ് യുവരാജ് സിങ്. ഗ്രൗണ്ടില്‍ എതിരാളികള്‍ക്കെതിരേ പൊരുതി ഇന്ത്യക്കു ജയം സമ്മാനിച്ച അദ്ദേഹം മൈതാനത്തിനു പുറത്ത് അര്‍ബുദമെന്ന മാരകരോഗത്തോടും പൊരുതി ജയിച്ചിട്ടുള്ളയാളാണ്. 2017 ഇൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിലായിരുന്നു യുവി അവസാനമായി കളിച്ചത്. പിന്നീട് രണ്ട് വർഷത്തിന് ശേഷം 2019 ഇൽ അദ്ദേഹം വിരമിക്കുകയായിരുന്നു.