ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വമ്പൻ സർപ്രൈസുകൾ ഒന്നും തന്നെ ഇല്ലാത്ത ടീമിൽ രോഹിത് ശർമ്മ തന്നെ നായകൻ ആകുമ്പോൾ ഗിൽ ഉപനായകനായി അദ്ദേഹത്തെ സഹായിക്കും. പ്രതീക്ഷിച്ചത് പോലെ തന്നെ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടമില്ല. രാഹുൽ തന്നെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുമ്പോൾ പന്താണ് ബാക്കപ്പ് കീപ്പർ.
ഗിൽ രോഹിത് സഖ്യം തന്നെ ഓപ്പൺ ചെയ്യുമ്പോൾ കോഹ്‌ലി മൂന്നാം നമ്പറിലും അയ്യർ നാലാം നമ്പറിലും ഇറങ്ങും. രാഹുൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ ഹാർദിക് അക്‌സർ ജഡേജ എന്നിവർ ഓൾ റൗണ്ടർമാരായി ടീമിൽ ഉണ്ടാകും. സുന്ദർ- കുൽദീപ് സഖ്യം ടീമിന്റെ സ്പിൻ ആക്രമണത്തെ നയിക്കുമ്പോൾ ബുംറ നയിക്കുന്ന പേസ് ആക്രമണത്തിൽ ഷമി അർശ്ദീപ് എന്നിവർ ഇടം പിടിച്ചു. സൂപ്പര്താരങ്ങളിൽ ഒരാളായ സിറാജിന് ടീമിൽ സ്ഥാനം ഇല്ല.
പന്തിന് പകരം സഞ്ജു സാംസൺ ബാക്കപ്പ് കീപ്പറായി ഇടം നേടണം എന്നുള്ള ആവശ്യം ശക്തം ആയിരുന്നു എങ്കിലും ടീം പന്തിനെ തന്നെ വിശ്വസിക്കുക ആയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ ബാറ്റിംഗിലൂടെ ഞെട്ടിച്ച കരുൺ നായരെ പരിഗണിക്കുമെന്ന് റിപ്പോർട്ടകൾ വന്നെങ്കിലും അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടു.
ടീം ഇങ്ങനെ: രോഹിത് (സി), ഗിൽ (വിസി), ജയ്‌സ്വാൾ, കോലി, അയ്യർ, രാഹുൽ, ഹാർദിക്, അക്സർ, സുന്ദർ, കുൽദീപ്, ബുംറ, ഷമി, അർഷ്ദീപ്, ജയ്‌സ്വാൾ, പന്ത്, ജഡേജ.