എന്ത് വിഡ്ഢിത്തമാണിത്...!, സണ്‍റൈസേഴ്‌സ് താരത്തെ വിമര്‍ശിച്ച് ലാറ

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഹൈദരാബാദ് താരം കേദാര്‍ ജാദവ് എടുത്ത റിവ്യൂവിനെ വിമര്‍ശിച്ച് ഇതിഹാസ താരം ബ്രയാന്‍ ലാറ. ഉറപ്പിച്ച വിക്കറ്റായിരുന്നെങ്കിലും അത് ജാതവ് റിവ്യു ചെയ്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ലാറ പറഞ്ഞു.

‘അവിടെ ജാദവ് എന്തിനാണ് റിവ്യു എടുത്തത്? റിവ്യു ആവശ്യപ്പെട്ടത് അവിശ്വസനീയമായിരുന്നു. ഞങ്ങള്‍ക്കത് വിശ്വസിക്കാനായില്ല’ ലാറ പറഞ്ഞു. മിഡില്‍ സ്റ്റമ്പിന് നേര്‍ക്ക് പന്ത് ഹിറ്റ് ചെയ്യുന്നു എന്ന് വ്യക്തമായിട്ടും ജാദവ് സഹതാരവുമായി ചര്‍ച്ച ചെയ്ത് റിവ്യു ചെയ്യുകയായിരുന്നു.

Image

Read more

എട്ട് പന്ത് നേരിട്ട് വെറും മൂന്ന് റണ്‍സ് മാത്രം എടുത്താണ് ജാദവ് മടങ്ങിയത്. മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് സണ്‍റൈസേഴ്‌സിന്റെ തോല്‍വി. സണ്‍റൈസേഴ്‌സ് മുന്നോട്ടുവെച്ച 135 റണ്‍സിന്റെ വിജയലക്ഷ്യം 17.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നു.