ഐ.പി.എല്‍ 2021: ഒരു സന്തോഷം തീരും മുമ്പേ ചെന്നൈയ്ക്ക് മറ്റൊരു വമ്പന്‍ തിരിച്ചടി

ദക്ഷിണാഫ്രിക്കന്‍ ഫാഫ് ഡുപ്ലെസിസിന്റെ കാര്യത്തിലുള്ള ആശങ്ക അകലുന്നതിന്റെ സന്തോഷത്തില്‍ നില്‍ക്കുന്ന ചെന്നെ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പിന് കനത്ത തിരിച്ചടി. മുംബൈക്കെതിരായ ആദ്യ മത്സരത്തില്‍ ഇംഗ്ലീഷ് യുവതാരം സാം കറെന് കളിക്കാനാവില്ല എന്നതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ നിന്ന് യു.എ.ഇയിലെക്ക് എത്തുന്ന സാം കറെന്റെ ക്വാറന്റൈന്‍ കാലാവധി ഐ.പി.എല്ലിലെ ആദ്യ മത്സരമാകുമ്പോള്‍ പൂര്‍ത്തിയാകില്ലെന്നതാണ് ഇതിന് കാരണം. ഈ മാസം 19 ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ പോര്. ഈ പോരാട്ടത്തോടെയാണ് 14ാം സീസണിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നതും.

IPL 2021: England Players Likely To Miss Play-Off Matches- Reports

Read more

പരിക്കിനെ തുടര്‍ന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അവസാന രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഡുപ്ലെസിസ് തന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തന്ന വാര്‍ത്ത ചെന്നൈയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഉജ്ജ്വല ഫോമിലായിരുന്ന ഡുപ്ലെസിസിന്റെ സാന്നിദ്ധ്യം ഐ.പി.എല്ലിന്റെ രണ്ടാം പാദത്തില്‍ ചെന്നൈക്ക് കരുത്താകും.