ഐപിഎല്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഗാരി കേസ്റ്റണ്‍, കൂട്ടിന് ആശിഷ് നെഹ്‌റ

ഐപിഎല്ലിലെ പുതിയ ടീമായ ലഖ്‌നൗവിന്റെ പരിശീലകനായി ഇന്ത്യന്‍ മുന്‍ കോച്ച് ഗാരി കേഴ്സ്റ്റനെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്റയെ ബോളിംഗ് പരിശീലകനാക്കാനും ലഖ്നൗ ടീം ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ ആര്‍സിബിയുടെ ബോളിംഗ് പരിശീലകനായി നെഹ്‌റ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011ലെ ഏകദിന ലോക കപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച പരിശീലകനാണ് ഗാരി കേസ്റ്റണ്‍. 2008-2011വരെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി ഉണ്ടായിരുന്നത്. 2019ല്‍ ആര്‍സിബിയുടെ പരിശീലകനെന്ന നിലയിലും കേഴ്സ്റ്റണ്‍ പ്രവര്‍ത്തിച്ചിരുന്നു. വലിയ അനുഭവസമ്പത്തുള്ള കേഴ്സ്റ്റണെ കൊണ്ടുവരുന്നത് പുതിയ ടീമെന്ന നിലയില്‍ ലഖ്നൗവിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഫ്രാഞ്ചൈസിയുടെ ആവശ്യത്തോട് ഇരുവരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

IPL 2022: Lucknow team wants Gary Kirsten as their head coach and Ashish  Nehra as their bowling coach

Read more

ലഖ്‌നൗവിനു പുറമേ അഹമ്മദാബാദാണ് പുതിയ ഐപിഎല്‍ ടീം. ആര്‍പി സഞ്ജീവ് ഗോയങ്ക (ആര്‍പിഎസ്ജി) ഗ്രൂപ്പ്, അന്താരാഷ്ട്ര ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സിയായ സിവിസി കാപിറ്റല്‍ എന്നിവയാണ് പുതിയ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്.