ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച പവര്‍ ഹിറ്ററുമാരും ഫിനിഷറുമാരുമായ കീറോണ്‍ പൊള്ളാര്‍ഡിനും എംഎസ് ധോണിക്കും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്. രണ്ട് പേരുടെയും നിലവാരം വെച്ച് നോക്കുമ്പോള്‍ ഫിനിഷ് ചെയ്യണ്ട കളികള്‍ ഇരുവരും തട്ടിമുട്ടി നിന്നതാണ് വിമര്‍ശനത്തിന് കാരണം.
ഇന്നലെ നടന്ന മത്സരത്തില്‍ 181 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സിഎസ്‌കെ രണ്ടോവര്‍ ബാക്കിനില്‍ക്കെ 126 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ധോണിക്കു 28 ബോളില്‍ 23 റണ്‍സാണ് നേടാനായത്. വലിയ ലക്ഷ്യം മുന്നിലുള്ളപ്പോള്‍ ധോണി അഗ്രഷന്‍ കാണിക്കണമായിരുന്നു എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ കളിക്കുന്നത്.
ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും നന്നായി ബാറ്റ് ചെയ്ത ധോണിയുടെ സ്പിന്നിനെ നേരിടാനുള്ള ദൗര്‍ബല്യം പഞ്ചാബ് നായകന്‍ മുതലെടുത്തപ്പോള്‍ താരം റണ്‍ കണ്ടെത്താന്‍ വിഷമിച്ചു.ഫാസ്റ്റ് ബൗളറുമാരെ ഈ പ്രായത്തിലും നന്നായി നേരിടുന്ന ധോണി കുറച്ചുകാലമായി സ്പിന്‍ ബൗളറുമാരെ നേരിടുമ്പോള്‍ പതറാറുണ്ട്. മൂന്നാം തോല്‍വി ഏറ്റുവാങ്ങിയത്തോടെ ട്രോളുകള്‍ ഏറ്റുവാങ്ങുന്ന ചെന്നൈ ടീമിനെക്കാള്‍ ധോണി എന്ന ഫിനിഷര്‍ക്കാണ് കൂടുതല്‍ പൊങ്കാല കിട്ടിയത്.
Read more
ധോണിയുടെ പോലെ സമാന രീതിയില്‍ ഉള്ള വിമര്‍ശങ്ങള്‍ പൊള്ളാര്‍ഡും കേള്‍ക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‌സിനെതിരെ 193 എന്ന വിജയലക്ഷ്യം പിന്തുടരവെയുള്ള മെല്ലെപോക്ക് കാരണമാണ് പൊള്ളാര്‍ഡ് ട്രോള്ളില്‍ നിറഞ്ഞത്. നല്ല തുടക്കം കിട്ടിയിട്ടും ഫിനിഷ് ചെയ്യാന്‍ പൊള്ളാര്‍ഡിനായില്ല. 24 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത താരം റണ്ണെടുക്കാന്‍ വിഷമിച്ചു. പവര്‍ ഹിറ്റിങ്ങിന് കഴിവുണ്ടായിട്ടും അതിന് സാധിക്കാതെ വന്നത് വിമര്‍ശനത്തിന് കാരണമായി.