സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരു സെഞ്ച്വറി നേടിയതല്ലാതെ 2023ലെ ഐപിഎല്ലില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്സ്മാന് ഹാരി ബ്രൂക്ക് കാര്യമായൊന്നും ചെയ്തിട്ടില്ല. ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 121.64 സ്ട്രൈക്ക് റേറ്റില്‍ 163 റണ്‍സ് മാത്രമാണ് 24കാരന് നേടാനായത്. അതേ കാരണത്താല്‍, കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്നതിന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം മാനേജ്മെന്റ് താരത്തെ രണ്ട് മത്സരങ്ങളില്‍ ബെഞ്ച് ചെയ്തേക്കുമെന്ന് ഓസീസ് ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു
അവന് വ്യക്തമായും ഒരു ക്ലാസ് കളിക്കാരനാണ്. അവന് ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഇവിടെയും സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ എസ്ആര്എച്ചില്ഡ അവന് സ്ഥാനം നഷ്ടപ്പെടുന്നതായി എനിക്ക് തോന്നുന്നു. ഒരുപക്ഷേ അവര്‍ ഹാരി ബ്രൂക്കിന് പകരം മറ്റാരെയെങ്കിലും അടുത്ത മത്സരത്തില്‍ കൊണ്ടുവന്നേക്കാം. അവനെതിരായി ഒന്നുമില്ല, അവന് ഒരു തോക്കാണ്. എന്നാല്‍ അദ്ദേഹം ശരിയായ മാനസികാവസ്ഥയിലല്ല- ലീ പറഞ്ഞു.
13.25 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കിയ ബ്രൂക്ക് സീസണില്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനം തുടരുകയാണ്. 13, 3, 13, 100*, 9, 18, 7, 0, 0 എന്നിങ്ങനെയാണ് ബ്രൂക്കിന്റെ സീസണിലെ സ്കോര്‍.
Read more
വിരാട് കോഹ്ലിയുടെ റെക്കോഡുകള്‍ തകര്‍ക്കുമെന്നും കോഹ്ലിയെക്കാള് ബെസ്റ്റെന്നും ഇംഗ്ലണ്ട് ആരാധകര്‍ വാഴ്ത്തുന്ന ബ്രൂക്ക് അവസാന രണ്ട് മത്സരത്തിലും ഡെക്കിനാണ് പുറത്തായത്. 20ലധികം റണ്‍സ് നേടിയത് ഒരു തവണ മാത്രമാണ്. വമ്പന്‍ താരമെന്ന് പറയുമ്പോഴും അതിനൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല.