ഇങ്ങനെയൊക്കെ മതിയോ.., നീയൊരു ടീമിന്റെ ക്യാപ്റ്റനല്ലേ..; ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ച് ഐ.പി.എല്‍ ലോകം

ഐപിഎലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രണ്ട് സഹോദരന്മാര്‍ നയിക്കുന്ന ടീമുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

മത്സരത്തിന്റെ ടോസിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ ക്രുണാലിന്റെ കോളറും തൊപ്പിയും ശരിയാക്കി സഹോദരനെ കെട്ടിപ്പിടിക്കുന്ന കാഴ്ചയ്ക്ക് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായി. അതേസമയം, മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ഗുജറാത്തിന് ബാറ്റിംഗിന് അയച്ചു.

10 മത്സരത്തില്‍ ഏഴ് ജയം നേടിയ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ നിലവില്‍ തലപ്പത്താണ്. ഇന്നത്തെ മത്സരത്തിലും ജയിക്കാനായാല്‍ ഗുജറാത്തിന് പ്ലേഓഫ് കൂടുതല്‍ സുരക്ഷിതാമാക്കാനാവും. മറുവശത്ത്, 10 മത്സരത്തില്‍ നിന്ന് അഞ്ച് ജയം നേടിയ ലഖ്നൗ മൂന്നാം സ്ഥാനത്താണ്.

Read more

നായകന്‍ കെ.എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായത് ടീമിന് ക്ഷീണമായിട്ടുണ്ട്. ലഖ്നൗവിനെ സംബന്ധിച്ച് പ്ലേ ഓഫ് ഉറപ്പിക്കാന്‍ തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്.