IPL 2024: ഈ പ്രായത്തിലും എന്നാ ഒരിതാ..!, തലയില്‍ കൈവെച്ച് ക്രിക്കറ്റ് പ്രേമികള്‍; വീഡിയോ വൈറല്‍

ചൊവ്വാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ63 റണ്‍സിന്റെ വിജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ 17ാം സീസണിലെ തങ്ങളുടെ വിജയ തേരോട്ടം തുടര്‍ന്നു. 206 എന്ന വലിയ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്ത സിഎസ്‌കെ ബോളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ജിടി ഇന്നിംഗ്സിലുടനീളം സമ്മര്‍ദ്ദം നിലനിര്‍ത്തി കളിയില്‍ അവരെ മുന്നേറാന്‍ അനുവദിച്ചില്ല.

ബാറ്റിംഗിനും ബോളിംഗിനും പുറമെ ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിലുള്ള ടീം മികച്ച ക്യാച്ചുകള്‍ എടുക്കുന്നതിനൊപ്പം ഫീല്‍ഡിലും തിളങ്ങി. ഇന്നിംഗ്സിന്റെ 12-ാം ഓവറില്‍ അപകടകാരിയായ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ അജിങ്ക്യ രഹാനെ എടുത്ത ഒരു ഡൈവിംഗ് ക്യാച്ച് ഇതില്‍ പ്രധാനപ്പെട്ടതായി. 12-ാം ഓവറിലെ അഞ്ചാം പന്തില്‍ തുഷാര്‍ ദേശ്പാണ്ഡെയുടെ ഫുള്‍ ഡെലിവറി മില്ലര്‍ ഡീപ്പ് മിഡ് വിക്കറ്റിലേക്ക് പറത്തി.

ശരിയായ നിമിഷത്തില്‍ ഡൈവ് ചെയ്യാന്‍ ധൈര്യം കാണിച്ച രഹാനെയുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല. മില്ലര്‍ ഷോട്ട് താരത്തിന്റെ കൈയില്‍ ഭദ്രം. തല്‍ഫലമായി, 11.5 ഓവറുകള്‍ക്ക് ശേഷം 96/4 എന്ന നിലയില്‍ ജിടിയെ ഉപേക്ഷിച്ച് മില്ലര്‍ത്ത് 21 റണ്‍സ് സംഭാവനയുമായി പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.

ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച സിഎസ്‌കെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനേയും തകര്‍ത്തു. ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന്റെ ഇന്നിംഗ്‌സ് 143 ല്‍ അവസാനിച്ചു.