IPL 2024: ഹാര്‍ദ്ദിക് മികച്ച അഭിനേതാവ്, എനിക്ക് സംഭവിച്ചത് അവനും സംഭവിക്കുന്നു; നിരീക്ഷണവുമായി പീറ്റേഴ്‌സണ്‍

ഐപിഎല്‍ 17ാം സീസണില്‍ തങ്ങളുടെ നാലാം പരാജയം നുണഞ്ഞിരിക്കുകയാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സ്. ഇന്നലെ സിഎസ്‌കെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് മുംബൈ തോല്‍വി വഴങ്ങിയത്. കളിക്കളത്തിനു പുറത്തുള്ള സംഭവങ്ങള്‍ ഹാര്‍ദിക്കിനെ ഏറെ ബാധിച്ചിട്ടുണ്ടെന്ന് ഇംഗ്ലണ്ട് മുന്‍ താരം വെലിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.

കളിക്കളത്തിനു പുറത്തുള്ള സംഭവങ്ങള്‍ ഹാര്‍ദിക്കിനെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ നമുക്കു ഇക്കാര്യം ബോധ്യമാവും. ടോസിന്റെ സമയത്ത് ഹാര്‍ദിക് ഒരുപാട് ചിരിക്കുന്നതായി നമുക്കു കാണാന്‍ കഴിയും.

താന്‍ വളരെയധികം സന്തോഷവാനാണെന്നു അഭിനയിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പക്ഷെ ഹാര്‍ദിക്ക് ഹാപ്പിയല്ല, എനിക്കു അങ്ങനെയാണ് തോന്നിയത്. ഞാനും മുമ്പ് ഹാര്‍ദിക്കിന്റെ അതേ മാനസികാവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളയാളാണ്.

അത്തരമൊരു സാഹചര്യത്തിലൂടെ പോവുന്നയാളെ അതു തീര്‍ച്ചയായും ബാധിക്കുക തന്നെ ചെയ്യും. ഹാര്‍ദിക്കിനും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കാണികളുടെ ഭാഗത്തു നിന്നുള്ള കൂവലുകള്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്. കാരണം ഹാര്‍ദിക്കിനും വികാരങ്ങളുണ്ട്.

Read more

ഇന്ത്യന്‍ താരമായ അദ്ദേഹം ഈ തരത്തിലുള്ള പെരുമാറ്റം കാണികളില്‍ നിന്നും ആഗ്രഹിക്കില്ല. ഇവയെല്ലാം ഹാര്‍ദിക്കിനെ ബാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ക്രിക്കറ്റിനെയും ബാധിക്കുന്നുണ്ട്- പീറ്റേഴ്‌സണ്‍ നിരീക്ഷിച്ചു.