'ഹാര്‍ദ്ദിക് ടീം വിട്ടത് വലിയ കാര്യമൊന്നുമല്ല'; തുറന്നടിച്ച് മുഹമ്മദ് ഷമി

ഐപിഎല്‍ 2024-ന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് പാണ്ഡ്യ പോയതില്‍ പ്രതികരിച്ച് സഹതാരം മുഹമ്മദ് ഷമി. ആജീവനാന്തം ഒരു ഫ്രാഞ്ചൈസിയുമായി ബന്ധം പുലര്‍ത്താനാവില്ലെന്നും അതിനാല്‍ത്തന്നെ ഹാര്‍ദിക്കിന്റെ നീക്കത്തെ ആരും അത്ര വലിയ കാര്യമാക്കുന്നില്ലെന്നും ഷമി പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യ ഫ്രാഞ്ചൈസി വിട്ടത് ആരും വലിയ കാര്യമാക്കുന്നില്ല. ഹാര്‍ദിക്ക് പോകാന്‍ ആഗ്രഹിച്ചു, അവന്‍ പോയി. ഗുജറാത്ത് രണ്ട് തവണ ഫൈനലില്‍ എത്തുകയും ഒരു തവണ കിരീടം നേടുകയും ചെയ്തതിനാല്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തി. അവന് ഗുജറാത്തുമായി ആജീവനാന്തം ബന്ധം പുലര്‍ത്താനാവില്ല.

ശുഭ്മാന്‍ ഗില്ലും പരിചയസമ്പന്നനാകും. ഭാവിയില്‍ അവനും മറ്റൊരു ഫ്രാഞ്ചൈസിക്കായി കളിക്കാനുള്ള സാധ്യതയുണ്ട്. ഇത് കളിയുടെ ഭാഗവും പാര്‍സലും ആയതിനാല്‍ നിങ്ങള്‍ക്ക് ആരെയും തടയാന്‍ കഴിയില്ല,- മുഹമ്മദ് ഷമി കൂട്ടിച്ചേര്‍ത്തു.

Read more

ടൂര്‍ണമെന്റിന്റെ വരാനിരിക്കുന്ന സീസണില്‍ ഗുജറാത്ത് ടീമിനെ ശുഭ്മാന്‍ ഗില്ലാണ് നയിക്കുക. കണങ്കാലിന് പരിക്കേറ്റ ഷമി ഇപ്പോള്‍ ടീമിന് പുറത്താണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.