IPL 2024: 'അവന് ആറു വിക്കറ്റ് ലഭിച്ചത് ബാറ്ററുടെ പിഴവുകള്‍ കാരണം': യുവപേസറെ ഇകഴ്ത്തി സ്മിത്ത്

ഐപിഎല്‍ 17ാം സീസണിന്റെ കണ്ടെത്തലായ മായങ്ക് യാദവിനെ പൂര്‍ണ വിജയമായി പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ബാറ്ററുടെ പിഴവുകള്‍ കാരണമാണ് മായങ്കിന് ആറ് വിക്കറ്റ് ലഭിച്ചതെന്ന് സ്മിത്ത് പറഞ്ഞു. താരത്തിന്റെ ഗംഭീര തുടക്കത്തില്‍ മതിപ്പുളവാക്കിയ താരം ടെസ്റ്റില്‍ ഇത് വിലപോകില്ലെന്ന് മുന്നറിയിപ്പ് നല്‍കി.

അവന്‍ മികച്ച നിലയിലാണ്. പക്ഷേ അദ്ദേഹത്തിന്റെ മിക്ക വിക്കറ്റുകളും പിറന്നത് ബാറ്റര്‍മാരുടെ പിഴവുകള്‍ കൊണ്ടാണ്. അവന്റെ ബൗളിംഗ് മനസിലാക്കാതെ അവര്‍ അവനെ എടുക്കാന്‍ ശ്രമിച്ചു. പേസ് വിക്കറ്റ് നേടാത്തപ്പോള്‍ അവന്‍ എന്ത് ചെയ്യുമെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- സ്റ്റീവ് സ്മിത്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഏറ്റവും ചെറിയ ഫോര്‍മാറ്റും ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള വ്യത്യാസം സ്മിത്ത് എടുത്തുപറഞ്ഞു. ”ടെസ്റ്റ് ക്രിക്കറ്റ് ഒരു വ്യത്യസ്ത കളിയാണ്, ഒരു ദിവസം 20 ഓവര്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ കഴിയില്ല. ഓസ്ട്രേലിയയില്‍ അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിഞ്ഞാല്‍, ഞാന്‍ നോണ്‍-സ്‌ട്രൈക്കേര്‍സ് എന്‍ഡിലേക്ക് പോകും,”സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

Read more

ടൂര്‍ണമെന്റില്‍ കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ 150 കിലോമീറ്ററിലധികം വേഗതയിലാണ് 21-കാരന്‍ പന്തെറിഞ്ഞത്. ജോണി ബെയര്‍‌സ്റ്റോ, ജിതേഷ് ശര്‍മ്മ, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെ അദ്ദേഹം പുറത്താക്കി. ഐപിഎല്‍ 2024 ല്‍ പഞ്ചാബ് കിംഗ്സിനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനുമെതിരെ രണ്ട് പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും താരം നേടി.