ഐപിഎല്‍ 2024: രാജസ്ഥാനെതിരായ സെഞ്ച്വറി, കോഹ്‌ലിയെ പരിഹസിച്ച് പാക് താരം

രാജസ്ഥാന്‍ റോയല്‍സുമായുളള ഐപിഎല്‍ പോരാട്ടത്തില്‍ സ്ലോ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയെ പരിഹസിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഫാസ്റ്റ് ബൗളര്‍ ജുനൈദ് ഖാന്‍. എക്സിലൂടെയായിരുന്നു താരത്തിന്റെ പരിഹാസം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിക്കു അഭിനന്ദനങ്ങള്‍ എന്നായിരുന്നു ജുനൈദിന്റെ പരിഹാസം.

67 ബോളുകളില്‍ നിന്നായിരുന്നു കോഹ്‌ലി സെഞ്ച്വറി തികച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയെന്ന മോശം റെക്കോര്‍ഡിനൊപ്പവും ഇതോടെ കോഹ്‌ലിയെത്തിയിരുന്നു. പോരാത്തതിന് മത്സരത്തില്‍ ആര്‍സിബി ആറ് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു.

ജുനൈദിന്റെ പരിഹാസം ഇന്ത്യന്‍ ആരാധകരെ ക്ഷുഭിതരാക്കി. ജുനൈദിന് കോഹ്‌ലിയെ പോലുള്ള ഒരു ഇതിഹാസത്തെ പരിഹസിക്കാന്‍ മാത്രം എന്ത് യോഗ്യതയാണുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Read more

എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിരാട് കോഹ്‌ലിയുടെ പേരിന്റെ സ്പെല്ലിങ് Virat Kholi എന്ന് തെറ്റിച്ചായിരുന്നു ജുനൈദ് നല്‍കിയത്. പാകിസ്ഥാനിലെ ഏറ്റവും ബുദ്ധിശാലിയായ ക്രിക്കറ്റര്‍ക്കു സ്പെല്ലിങ് പോലും ശരിക്കുമറിയില്ലെന്നായ ആരാധകരുടെ പരിഹാസം.