ഐപിഎല്‍ ആവേശത്തിന് കൊടിയേറി, ആദ്യ ടോസ് വീണു, ഭാഗ്യം പിടിച്ച് ആര്‍സിബി

ഐപിഎല്‍ 17ാം സീസണിലെ ആദ്യ മത്സരത്തിന് ടോസ് വീണു. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു.

പുതിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനു കീഴില്‍ സിഎസ്‌കെ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. കഴിഞ്ഞ ദിവസമാണ് എംഎസ് ധോണി സിഎസ്‌കെയുടെ നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.

പരിക്കിനെ തുടര്‍ന്നു ഓപ്പണര്‍ ഡെവന്‍ കോണ്‍വേ, പേസര്‍ മതീശ പതിരാന എന്നിവരൊന്നുമില്ലാതെയാണ് സിഎസ്‌കെ ഉദ്ഘാടന മല്‍സരം കളിക്കുന്നത്. കോണ്‍വേയുടെ അഭാവത്തില്‍ ഋതുരാജിന്റെ ഓപ്പണിംഗ് പങ്കാളിയായി ന്യൂസിലാന്‍ഡിന്റെ യുവ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര ഇറങ്ങും. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം മല്‍സരം കൂടിയാണിത്.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേയിംഗ് ഇലവൻ: ഫാഫ് ഡു പ്ലെസിസ് (സി), വിരാട് കോഹ്‌ലി, രജത് പതിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, കാമറൂൺ ഗ്രീൻ, ദിനേഷ് കാർത്തിക്, അനൂജ് റാവത്ത് (w), കർൺ ശർമ, അൽസാരി ജോസഫ്, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്.

Read more

ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ് (സി), രച്ചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരിൽ മിച്ചൽ, രവീന്ദ്ര ജഡേജ, സമീർ റിസ്‌വി, എംഎസ് ധോണി (W), ദീപക് ചാഹർ, മഹേഷ് തീക്ഷണ, മുസ്തഫിസുർ റഹ്മാൻ, തുഷാർ ദേശ്പാണ്ഡെ.