2024 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് പത്ത് മത്സരങ്ങളിലും തോറ്റു. ലീഗ് സ്റ്റാന്‍ഡിംഗില്‍ അവസാന സ്ഥാനക്കാരായാണ് അവര്‍ ഫിനീഷ് ചെയ്തത്. എംഐയെ പൊതുവെ പിന്തുണയ്ക്കുന്ന മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിന് കളിക്കാരുടെയും ഫ്രാഞ്ചൈസിയുടെയും മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു.
അവര്‍ക്ക് ടീമില്‍ നല്ല കളിക്കാരില്ല. മുംബൈ ഇന്ത്യന്‍സ് കളിക്കാര്‍ കടലാസ് കടുവകളാണ്, അവര്‍ കടലാസില്‍ ശക്തരായി കാണപ്പെടുന്നു. സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഒരു ബാറ്ററെ കാണിക്കൂ.
നിങ്ങള്‍ക്ക് പ്രകടനം നടത്തുന്നവരെയാണ് വേണ്ടത്, വലിയ പേരുകളല്ല. മുംബൈ ഒരു പോരാട്ടവും കാണിച്ചില്ല, അതുകൊണ്ടാണ് അവര്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ളത്- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന അവസാന ലീഗ് മത്സരത്തിലും മുംബൈ പരാജയപ്പെട്ടു. മുംബൈ രോഹിത് ശര്‍മ്മയെ പുറത്താക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ ഈ സീസണിലിറങ്ങിയത്. ഈ നീക്കം ടീമിന് തിരിച്ചടിയായി.