IPL 2024: 'നിന്‍റെ സമയം അടുത്തിരിക്കുന്നു': സണ്‍റൈസേഴ്‌സ് ഓപ്പണര്‍ക്ക് സുപ്രധാന സന്ദേശം നല്‍കി യുവരാജ് സിംഗ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫോറും സിക്സും അടിച്ചുകൂട്ടുന്ന സണ്‍റൈസേഴ്‌സ് ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ മെന്റര്‍ ഇന്ത്യന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് ആണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം കാഴ്ചവയ്ക്കുന്നത്. ട്രാവിസ് ഹെഡുമായുള്ള അഭിഷേകിന്റെ പങ്കാളിത്തം ഫ്രാഞ്ചൈസിയുടെ ബാറ്റിംഗ് യൂണിറ്റിനെ ഫയറാക്കിയിരിക്കുകയാണ്.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ രണ്ട് അറ്റാക്കിംഗ് ഓപ്പണര്‍മാരും ആവേശഭരിതരായി ബാറ്റ് ചെയ്ത് 9.4 ഓവറില്‍ 167 റണ്‍സ് കൂട്ടിച്ചേര്‍ത്തു ഓറഞ്ച് ആര്‍മിക്ക് വിജയം നേടിക്കൊടുത്തു. 10 വിക്കറ്റിന്റെ ഈ വിജയം ഐപിഎല്‍ 17-ാം സീസണിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. മത്സരത്തിന്റെ വേഗത എല്ലാവരെയും അമ്പരപ്പിച്ചു.

അതേസമയം, തന്റെ വിക്കറ്റ് അലസമായി നഷ്ടപ്പെടുത്തിയതിന് മുന്‍ ഗെയിമുകളില്‍ അഭിഷേകില്‍ സംപ്രീതനാകാത്ത യുവി, ഒടുവില്‍ യുവ ബാറ്ററെ പ്രശംസിക്കുകയും അവന്റെ ഭാവിയെക്കുറിച്ച് ധീരമായ പ്രവചനം നടത്തുകയും ചെയ്തു.

”നന്നായി കളിച്ചു അഭിഷേക്. സ്ഥിരത പുലര്‍ത്തുക, ക്ഷമയോടെയിരിക്കുക! നിങ്ങളുടെ സമയം അടുത്തിരിക്കുന്നു’ യുവരാജ് എക്സില്‍ എഴുതി. ട്രാവിസ് ഹെഡിനെയും യുവി പ്രശംസിച്ചു. ‘ട്രാവിസ് നിങ്ങള്‍ ഏത് ഗ്രഹത്തിലാണ് ബാറ്റ് ചെയ്യുന്നത് എന്റെ സുഹൃത്തേ, ഇത് യാഥാര്‍ത്ഥ്യമല്ല’ താരം കുറിച്ചു.