IPL 2025: ധോണി ധോണി എന്നൊക്കെ വിളിച്ച് കൂവുന്നത് നല്ലതാണ്, പക്ഷേ ആ രീതി മോശമാണ്; മുൻ താരത്തെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി അമ്പാട്ടി റായിഡു

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുൻ ബാറ്റ്‌സ്മാൻ അമ്പാട്ടി റായിഡു, എം.എസ്. ധോണിക്ക് ആരാധകരിൽ നിന്ന, പ്രത്യേകിച്ച് ചെപ്പോക്കിൽ നിന്ന് ലഭിക്കുന്ന അസാധാരണമായ സ്വീകരണവും സ്നേഹവും അത്ര നല്ല കാര്യമല്ല എന്ന് പറഞ്ഞിരിക്കുകയാണ്. ടീമിലെ എല്ലാ കളിക്കാരും വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും, ചിലപ്പോൾ ധോണി ക്രീസിൽ എത്തുന്നത് കാണാൻ അദ്ദേഹത്തിന്റെ സഹതാരങ്ങൾ ഔട്ട് ആകുന്നത് കാണാൻ പ്രാർത്ഥിക്കുന്നത് ഒന്നും അത്ര നല്ല കാര്യമല്ല എന്നാണ് മുൻ താരം അഭിപ്രായപ്പെട്ടത്.

ഇ.എസ്.പി.എൻ.ക്രിക്ഇൻഫോയോട് സംസാരിക്കവേ, ധോണിയുടെ മുൻ സഹതാരം റായിഡു ഐ.പി.എല്ലിൽ ധോണിയുടെ സാന്നിധ്യം കാണാൻ ആരാധകർക്ക് രസം ആണെങ്കിലും, സി.എസ്.കെ. കളിക്കാരുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു

“നിങ്ങൾ ഒരു പുതുമുഖമാണെങ്കിൽ ധോണി ക്രൈയ്‌സ് കാണുമ്പോൾ നിങ്ങൾക്ക് ഭയം തോന്നും. അയാൾക്കുള്ള പിന്തുണ അസാധാരണമാണ്. പക്ഷേ, നിങ്ങൾ കളിക്കുമ്പോൾ, അവർ സി.എസ്.കെ. ആരാധകരാകുന്നതിന് മുമ്പ് അവർ എം.എസ്. ധോണിയുടെ ആരാധകരാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അത് വളരെ വ്യക്തമാണ്. തല എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന അയാൾക്ക് ഇന്ന് ഒരുപാട് ആരാധകർ ഉണ്ടാകാൻ കാരണം അയാൾ ചെയ്ത മനോഹരമായ കാര്യങ്ങളുടെ ഫലമാണ്.”

” പക്ഷെ ചിലപ്പോൾ നിങ്ങൾക്ക് സങ്കടം തോന്നുന്ന രീതിയിൽ ഉള്ള കാഴ്ച്ച നടക്കും. ഒരു ബാറ്റ്സ്മാൻ പുറത്താക്കാനും അതിന്റെ സ്ഥാനത്ത് ധോണിയെ കാണാനും ആഗ്രഹിക്കുന്നു ആഗ്രഹിക്കുന്നു. ധോണി വരാൻ വേണ്ടി സഹതാരങ്ങൾ പുറത്താകാൻ ആഗ്രഹിക്കുന്ന പ്രവണത ഒന്നും അത്ര നല്ലതായി തോന്നുന്നില്ല. ഇത് ക്രിക്കറ്റിന് നല്ലതല്ല ”

ഈ സീസണിലെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് പോരിൽ ചെന്നൈ ജയിച്ചു കയറിയപ്പോൾ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ടീം ബാംഗ്ലൂരിനെ നേരിടും.