IPL 2025: എന്റെ പൊന്നു മക്കളെ ആ ഒരു കാര്യം മാത്രം എന്നോട് നിങ്ങൾ ചോദിക്കരുത്, ടീമിന് തന്നെ അതിനെ കുറിച്ച് ധാരണയില്ല: ബ്രാഡ് ഹാഡിൻ

ഐപിഎലിലെ 18 ആം സീസണിന്റെ ആദ്യ മത്സരത്തിനൊരുങ്ങുകയാണ് പഞ്ചാബ് കിങ്‌സും, ഗുജറാത്ത് ടൈറ്റൻസും. തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ പ്രധാന വെല്ലുവിളി മികച്ച പ്രകടനം നടത്തുന്ന ശ്രേയസ് അയ്യർ തന്നെയാണ്. താരത്തിന്റെ കീഴിൽ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടും എന്ന പ്രതീക്ഷയിലാണ് പഞ്ചാബ് കിങ്‌സ് ആരാധകർ.

മികച്ച സ്ക്വാഡായിട്ടാണ് ഇത്തവണ പഞ്ചാബ് കിങ്‌സ് ടൂർണമെന്റിന് ഇറങ്ങുന്നത്. എന്നാൽ ടീമിൽ ആരാണ് ഇന്നത്തെ മത്സരത്തിൽ ഓപണിംഗിന് ഇറങ്ങുക എന്ന ചോദ്യമാണ് ബാക്കി നിൽക്കുന്നത്. ഈ കാര്യത്തിൽ ടീമിന് തന്നെ ഒരു ധാരണയില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിൻ.

ബ്രാഡ് ഹാഡിൻ പറയുന്നത് ഇങ്ങനെ:

” ആരാണ് ഓപ്പണർ എന്ന് ഞങ്ങൾക്ക് ഇതുവരെ ഉറപ്പില്ല. മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് എന്നിവരെപ്പോലുള്ളവർ മുൻകാലങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതിനാൽ ശരിയായ കോമ്പിനേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം” ബ്രാഡ് ഹാഡിൻ പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ ലീഗ് സ്റ്റേജിൽ തന്നെ പുറത്തായ ടീമായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. എന്നാൽ അരങ്ങേറ്റം കുറിച്ച ആദ്യ സീസണിലും രണ്ടാം സീസണിലും അടുപ്പിച്ച് ഫൈനൽ കളിക്കുകയും അതിൽ നിന്നുമായി ഒരു തവണ കിരീടം ചൂടാൻ സാധിക്കുകയും ടീമിനായിട്ടുണ്ട്. ഇത്തവണ ഗുജറാത്ത് കപ്പ് ജേതാക്കളാകും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

Read more