2025 ലെ ഐപിഎല്ലിൽ മുഹമ്മദ് ഷമിയുടെയും പാറ്റ് കമ്മിൻസിന്റെയും പിശുക്ക് ഇല്ലാത്ത ബോളിങ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (കെകെആർ) മത്സരത്തിന് മുമ്പ് സൺറൈസേഴ്‌സ് ഹൈദരാബാദിന് (എസ്‌ആർഎച്ച്) ആശങ്കയുണ്ടാക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് സീമർമാരും ഒരുമിച്ച് 20 ഓവറിൽ താഴെ, 200 ൽ കൂടുതൽ റൺസ് വഴങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന ഐപിഎൽ 2025 ലെ 15-ാം മത്സരത്തിൽ ഹൈദരാബാദ് കൊൽക്കത്തയെ നേരിടും. ഇതുവരെ ഷമി ഒമ്പത് ഓവറിൽ നിന്ന് 101 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, കമ്മിൻസ് തന്റെ ഒമ്പത് ഓവറിൽ നിന്ന് 116 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
‘ആകാശ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, മുൻ ഇന്ത്യൻ ഓപ്പണർ ഷമിയുടെയും കമ്മിൻസിന്റെയും മോശം പ്രകടനമാണ് ഹൈദരാബാദിന്റെ പ്രശ്നമായി പറഞ്ഞിരിക്കുന്നത്,
“അവർക്ക് ഒരു പ്രശ്നമുണ്ട്. മുഹമ്മദ് ഷാമിയും പാറ്റ് കമ്മിൻസും ഒരുമിച്ച് 18 ഓവറിൽ 217 റൺസ് വഴങ്ങിയിട്ടുണ്ട്. അത് ഒരുപാട് കൂടുതലാണ്. അവർക്ക് എത്രമാത്രം അടി കിട്ടുന്നുണ്ടെന്ന് നിങ്ങൾക്ക് മനസിലാകും. അത് അവർ മെച്ചപ്പെടുത്തേണ്ട ഒരു കാര്യമാണ്,” അദ്ദേഹം പറഞ്ഞു.
“അവർ ഇവിടെ ഒരു സ്പിന്നറെ മാത്രം ടീമിൽ ഉൾപ്പെടുത്തുമെന്നാണ് എനിക്ക് തോന്നുന്നത്. സിമർജീത് തിരിച്ചുവരണം. കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സീഷൻ അൻസാരി പുറത്ത് ഇരിക്കുന്നത് കാണാൻ സാധ്യതയുണ്ട്, പകരം സിമർജീത് സിംഗ് കളിക്കും. അതാണ് ഞാൻ പ്രതീക്ഷിക്കുന്ന ഒരേയൊരു മാറ്റം,” അദ്ദേഹം നിരീക്ഷിച്ചു.