IPL 2025: എന്നോട് ഈ ചതി വേണ്ടായിരുന്നു, ഇങ്ങനെ ഒരു പണി അവന്മാർ കരുതി വെച്ചിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞില്ല: ഹാർദിക്‌ പാണ്ട്യ

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന ടീം ഇത്തവണ മികച്ച കളിക്കാരായിട്ടാണ് ഇറങ്ങുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ ക്യാപ്റ്റനായി ഹർദിക് പാണ്ട്യയ്ക്ക് പകരമായി എത്തുന്നത് സൂര്യകുമാർ യാദവാണ്.

കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവർനിരക്കിനെ തുടർന്ന് സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഈ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്കായി കളിക്കാൻ കഴിയില്ല. തുടർന്നാണ് ക്യാപ്റ്റൻ സ്ഥാനം സൂര്യകുമാർ യാദവിന്‌ കൈമാറിയത്. മാർച്ച് 23 നാണ് ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് പോരാട്ടം നടക്കുക. ഇതുമായി ബന്ധപ്പെട്ട ഹാർദിക്‌ പാണ്ട്യ സംസാരിച്ചു.

ഹാർദിക്‌ പാണ്ട്യ പറയുന്നത് ഇങ്ങനെ:

” ഇത് എന്റെ കൈയിൽ നിൽക്കുന്ന കാര്യമല്ല. കഴിഞ്ഞ വർഷം ഇങ്ങനെ സംഭവിച്ചത് ഐപിഎലിന്റെ ഭാഗമാണ്. എനിക്ക് തോന്നുന്നു അന്ന് ഒരു മിനിറ്റോ അല്ലെങ്കിൽ 2 മിനിറ്റോ വൈകിയാണ് ഞങ്ങൾ എറിഞ്ഞത്. എനിക്ക് അറിയില്ലായിരുന്നു ഇത് ഇത്രയും വലിയ പണി ആകും എന്ന്. പക്ഷെ നിയമം അങ്ങനെയാണല്ലോ. അടുത്ത വർഷവും അവർ ഈ നിയമം തുടരും. അധികൃതർ ഇതിനെ കുറിച്ച് ചർച്ച ചെയ്ത് എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ” ഹാർദിക്‌ പാണ്ട്യ പറഞ്ഞു.