IPL 2025: നിനക്കൊക്കെ കളിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പൊക്കോണം എന്റെ ടീമിൽ നിന്ന്; ബാറ്റർമാരോട് പൊട്ടിത്തെറിച്ച് നെഹ്റ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. മുംബൈ ഇന്ത്യൻസിനെതിരെ 36 റൺസിന്റെ മിന്നും ജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ഗുജറാത്തിനായി സായി സുദർശൻ (63) ശുഭ്മാൻ ഗിൽ (38) ജോസ് ബട്ലർ (39) എന്നിവർ മികച്ച പ്രകടനം നടത്തിയതിലൂടെ ആദ്യ ഇന്നിങ്സിൽ 196 റൺസ് അവർ നേടി.

എന്നാൽ ടീമിന്റെ പ്രധാന ലക്ഷ്യം എന്നത് സ്കോർ 250 കടത്തുക എന്നതായിരുന്നു. പക്ഷെ കളിയുടെ അവസാനമായപ്പോൾ ഗുജറാത്ത് ബാറ്റ്‌സ്മാന്മാർക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ പോയിരുന്നു. അവസാന 13 പന്തുകളിൽ ഗുജറാത്ത് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഇതിൽ മുഖ്യ പരിശീലകൻ ആശിഷ് നെഹ്‌റയുടെ നിരാശ കാണാമായിരുന്നു. നെഹ്റ ബാറ്റർമാരോട് ആക്രോശിക്കുന്നതും കാണാമായിരുന്നു.

മുംബൈക്ക് വേണ്ടി തിലക് വർമയും സൂര്യകുമാർ യാദവും മാത്രമാണ് തിളങ്ങിയത്. തിലക് വർമ ഒരു സിക്‌സറും മൂന്ന് ഫോറും അടക്കം 36 പന്തിൽ 39 റൺസ് നേടി. സൂര്യ 28 പന്തിൽ നാല് സിക്‌സറും ഒരു ഫോറും അടക്കം 48 റൺസ് നേടി. എന്നാൽ ബാറ്റിംഗിൽ രോഹിത് ശർമ്മയും ഹാർദിക്‌ പാണ്ട്യയും നിരാശയാണ് സമ്മാനിച്ചത്. രോഹിത് 4 പന്തിൽ 8 റൺസും, ഹാർദിക്‌ 17 പന്തിൽ 11 റൺസുമാണ് നേടിയത്.

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. ആദ്യ മത്സരം 3.30 നു ഡൽഹി ക്യാപിറ്റൽസും സൺ റൈസേഴ്‌സ് ഹൈദ്രബാദും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 നു ചെന്നൈ സൂപ്പർ കിങ്‌സും, രാജസ്ഥാൻ റോയൽസും തമ്മിലുള്ള പോരാട്ടവും നടക്കും.