രോഹിത് ശർമ്മയെ സംബന്ധിച്ച് കരിയറിൽ കയറ്റിറക്കങ്ങൾ നിരാഞ്ഞ ഒരു കാലഘട്ടമാണ് കടന്നുപോയതെന്ന് പറയാം. സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര കൈവിട്ടതും , ഓസ്‌ട്രേലിയയോട് ബോർഡർ ഗവാസ്‌ക്കർ പരമ്പരയിൽ തോറ്റതും എല്ലാം വിമർശനങ്ങൾക്ക് കരണമായപ്പോൾ കഴിഞ്ഞ വര്ഷം നടന്ന ടി 20 ലോകകപ്പും ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും ജയിപ്പിച്ച രോഹിത് ഇന്ത്യയെ 2023 ലോകകപ്പിന്റെ ഫൈനലിലും എത്തിയിരുന്നു. ഈ മൂന്ന് ഐസിസി ട്രോഫിയിലും നോക്കിയാൽ ആ ഫൈനൽ മത്സരത്തിൽ മാത്രമാണ് ഇന്ത്യ ഒരു പരാജയം ഏറ്റുവാങ്ങിയത് എന്നതിൽ ഉണ്ട് താരത്തിന്റെ ക്യാപ്റ്റൻസി മികവ്.
ടി 20 ലോകകപ്പിന് ശേഷം ഫോർമാറ്റിൽ നിന്ന് രാജിവെച്ച രോഹിത് നിലവിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നു. വർഷങ്ങൾ കിരീടം കിട്ടാതെ പോയ മുംബൈയെ 5 ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച രോഹിത് ടീമിനെ ഏറ്റവും മികച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ടീമാക്കി മാറ്റി. എന്തായാലും കഴിഞ്ഞ സീസണോടെ മുംബൈ നായകസ്ഥാനം ഒഴിഞ്ഞ രോഹിത് പുതിയ സീസണിലേക്കുള്ള തന്റെ പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ്.
“എന്റെ ഉടനടി ലക്ഷ്യം മുംബൈയെ കിരീട വിജയങ്ങളിലേക്ക് വീണ്ടും എത്തിക്കുക എന്നതാണ്”
2020 ലാണ് ടീം അവസാനമായി ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. എന്തായാലും മികച്ച ടീമുള്ള മുംബൈക്ക് വിജയം ആവർത്തിക്കാൻ സാധിക്കും ന്നാണ് ആരാധക പ്രതീക്ഷ.