ചെന്നൈയെ ഇനി അവന്‍ നയിക്കണം; സര്‍പ്രൈസ് നായകനെ തിരഞ്ഞെടുത്ത് ഫിഞ്ച്

അടുത്ത സിഎസ്‌കെ നായകനായി ഋതുരാജ് ഗെയ്ക്വാദ് മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഋതുരാജിന്റെ ശാന്ത സ്വഭാവം ഒരു നായകന് വേണ്ട ഗുണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ഫിഞ്ച് നിരീക്ഷിച്ചു.

ഋതുരാജ് ഗെയ്ക്വാദിന്റെ ശാന്തത, അവന്‍ തന്റെ കളിയെ കുറിച്ച് പറയുന്ന രീതി. ഒരു നേതാവാകുന്നതിന്റെ വലിയൊരു ചുമതല എല്ലാവര്‍ക്കും വേണ്ടിയായിരിക്കുക എന്നതാണ്. അതൊരു വലിയ കാര്യാണ്. ആ കഴിവ് ശാന്ത സ്വഭാവവും ഋതുരാജില്‍ കാണാനാകും. എനിക്ക് അവനെ സിഎസ്‌കെ നായകനാക്കണമെന്നാണ്- ഫിഞ്ച് പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറയുന്നത് രവീന്ദ്ര ജഡേജയെ നായകനാക്കണമെന്നാണ്. ‘കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമായിരുന്നില്ല. നായകസ്ഥാനം അത്ര എളുപ്പമല്ല. കഴിഞ്ഞ തവണ അദ്ദേഹം അത് കഠിനമായി കരുതിയിരിക്കാം, ഇപ്പോള്‍ അവന്‍ പരിചയസമ്പന്നനാണ്’ ഗവാസ്‌കര്‍ പറഞ്ഞു.

Read more

അതേസമയം ഗവാസ്‌കര്‍ ഭാവിയേക്ക് എന്നവണ്ണം വൈസ് ക്യാപ്റ്റനായി നിര്‍ദ്ദേശിച്ചത് ഋതുരാജിനെയാണ്. നിലവിലെ സീസണോടെ ധോണി ഐപിഎല്‍ അവസാനിക്കുമെന്നാണ് കരുതേണ്ടത്. മറിച്ചാണെങ്കിലും താരത്തിന് നായകസ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമുണ്ടാകുമോ എന്നതൊരു ചോദ്യമാണ്. എന്നിരുന്നാലും നിലവില്‍ ധോണിയ്ക്ക് കീഴില്‍ മികച്ച പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്.