അമ്മയുടെ ഒത്താശയോടെ 11 വയസുകാരിക്ക് പീഡനം; കുട്ടിയുടെ വെളിപ്പെടുത്തൽ മാതാപിതാക്കളുടെ വിവാഹമോചന കൗൺസിലിനിങ്ങിനിടെ, അമ്മയും ആൺസുഹൃത്തും പ്രതികൾ

തിരുവനന്തപുരം പോത്തൻകോടിൽ 11 വയസുകാരിക്ക് പീഡനം. അമ്മയുടെ ആൺസുഹൃത്താണ് കുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ വിവാഹമോചന കൗൺസിലിനിങ്ങിനിടെയാണ് 11 വയസുകാരി വെളിപ്പെടുത്തൽ നടത്തിയത്. സംഭവത്തിൽ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പ്രതി ചേർത്ത് പൊലീസ് കേസ് എടുത്തു. കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.

പോത്തൻകോട് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുടുംബകോടതിയിലാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. അമ്മയുടെ ഒത്താശയോട് കൂടിയാണ് പീഡനം നടന്നത്. സ്വന്തം വീട്ടിൽ വച്ചായിരുന്നു പീഡനമെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനവിവരം അമ്മയോട് പറഞ്ഞെങ്കിലും പുറത്ത് പറയുന്നത് അമ്മ വിലക്കിയെന്നും കുട്ടി പറഞ്ഞു.

സുഹൃത്തിനെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും അച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പീഡനം നടന്നതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. പിന്നാലെ കോടതിയുടെ നിർദേശപ്രകാരം ഇരുവർക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ അമ്മയുടെ ആൺസുഹൃത്ത് ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്.