വിരാട് കൊഹ്‌ലിയെ വിമർശിച്ച അമിത്ത് മിശ്രയ്ക്ക് ചുട്ട മറുപടി നൽകി ഇഷാന്ത് ശർമ്മ; സംഭവം ഇങ്ങനെ

പേരും, പ്രശസ്തിയും, ടീമിൽ ഉന്നത പദവിയും, ലഭിച്ചപ്പോൾ വിരാട് കോഹ്ലി വന്ന വഴി മറന്നുവെന്ന് പറഞ്ഞു കൊണ്ട് കുറച്ച് നാൾ മുന്നേ വിമർശിച്ച് രംഗത്ത് വന്ന താരമാണ് മുൻ ഇന്ത്യൻ സ്പിന്നർ ആയ അമിത്ത് മിശ്ര. എന്നാൽ മിശ്രയ്ക്ക് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഇഷാന്ത് ശർമ്മ. അമിത്ത് മിശ്രയുടെ പേര് വെളിപ്പെടുത്താതെയാണ് അദ്ദേഹം മറുപടി നൽകിയത്.

ഇഷാന്ത് ശർമ്മ പറയുന്നത് ഇങ്ങനെ:

“വിരാട് കോഹ്ലി ആളാകെ മാറി പോയി എന്ന് പറഞ്ഞു ഒരു വ്യക്തി വന്നിരുന്നു, അതാരാണ് പറഞ്ഞത് എന്ന ഞാൻ ഓർക്കുന്നില്ല. വിരാട് മാറി എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല. എന്റെ ഒപ്പം അണ്ടർ 17 മുതൽ അവൻ കളിക്കുന്നുണ്ടായിരുന്നു. അവനിപ്പോൾ 36 വയസായി. എന്റെ കാഴ്ചപ്പാടിൽ അവന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഏത് സമയത്തും എനിക്ക് വിരാടിനെ വിളിക്കാം. അവനും സമയം നോക്കാതെ എന്നെ വിളിക്കാറുണ്ട്”

ഇഷാന്ത് ശർമ്മ തുടർന്നു:

“ഇന്ത്യൻ ടീമിലെ ക്യാപ്റ്റൻ സ്ഥാനം കിട്ടിയാൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. അദ്ദേഹത്തെ ഒരു ക്യാപ്റ്റൻ ആയിട്ട് കാണേണ്ടതില്ല. ഒരു വ്യക്തിയായി കണ്ടാൽ മതി. വിരാട് നായകനാകുമ്പോൾ ഒരു ടീമിലെ 15 കളിക്കാരുടെയും കാര്യങ്ങൾ അദ്ദേഹത്തിന് ശ്രദ്ധിക്കേണ്ടി വരും. കളികാത്ത താരത്തിന്റെ കാര്യങ്ങൾ ചിലപ്പോൾ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കും വിമർശിച്ച വ്യക്തി അങ്ങനെ ഒക്കെ വിരാടിനെ പറ്റി പറഞ്ഞത്” ഇഷാന്ത് ശർമ്മ പറഞ്ഞു.

Read more

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനം ആണ് വിരാട് കോഹ്ലി ഇപ്പോൾ നടത്തികൊണ്ട് ഇരിക്കുന്നത്. വേഗതയേറിയ 50,100,150,200 എന്ന റെക്കോഡുകളാണ് ഇന്ത്യൻ ടീം ഇപ്പോൾ നേടിയിരിക്കുന്നത്.