അയാൾക്ക് ക്രെഡിറ്റ് കിട്ടാതിരിക്കാൻ രോഹിത് കാണിച്ച ബുദ്ധിയാണത്, നിങ്ങൾ ആരും വിചാരിക്കാത്ത കളിയാണ് അവിടെ നടന്നത്; അഭിമുഖത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി മഞ്ജരേക്കർ

ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്തിടെ സമാപിച്ച സിഡ്‌നി ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ഒരു ടെസ്റ്റ് ക്രിക്കറ്റർ എന്ന നിലയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഭാവി ആരാധകർ പലരും ചോദ്യം ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തി. രോഹിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു, താരം തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചു കഴിഞ്ഞു എന്ന് വരെ റിപ്പോർട്ട് വന്നു. എന്നിരുന്നാലും താൻ ഭാഗമായില്ല എങ്കിലും അഞ്ചാം ടെസ്റ്റിന്റെ മത്സരത്തിൻ്റെ രണ്ടാം ദിവസം, ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ ഔദ്യോഗിക സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ സ്‌പോർട്‌സിന് രോഹിത് ഒരു അഭിമുഖം നൽകി. അഭിമുഖത്തിനിടെ, താൻ വിരമിക്കുന്നില്ലെന്ന് രോഹിത് പറയുകയും മോശം ഫോമിനെത്തുടർന്ന് മത്സരത്തിൽ നിന്ന് താൻ സ്വയം മാറി നിൽക്കുക ആയിരുന്നെന്നും ആരും പുറത്താക്കിയില്ല എന്നും പറയുകയും ചെയ്തു.

എന്നിരുന്നാലും, ഇന്ത്യൻ നായകനെ ലൈനപ്പിൽ നിന്ന് പുറത്താക്കിയതിൻ്റെ ക്രെഡിറ്റ് ഗൗതം ഗംഭീറിന് ലഭിച്ചതിനാലാണ് രോഹിത് തൻ്റെ നിലപാട് വ്യക്തമാക്കാൻ തീരുമാനിച്ചതെന്ന് മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. “അദ്ദേഹം ആ അഭിമുഖം നടത്തുന്നതിന് മറ്റൊരു കാരണവുമുണ്ട്. റൂമറുകൾ ക്ലിയർ ചെയ്യാൻ ആണ് അവൻ അങ്ങനെ ചെയ്തത്. രോഹിത് ശർമ്മയെ പുറത്താക്കിയ ആ ഒരു തീരുമാനത്തിന്റെ എല്ലാ ക്രെഡിറ്റും ഗംഭീറിന് ലഭിച്ചുവെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ് തന്നെ ആരും പുറത്താക്കിയതല്ല താൻ സ്വയം മാറി നിന്നതാണെന്ന് പറഞ്ഞ് രോഹിത് രംഗത്ത് എത്തിയത്. എന്തായാലും രോഹിത് കാണിച്ച ബുദ്ധി കൊള്ളാം” രോഹിതിനെ പുകഴ്ത്തി നേരത്തെ മഞ്ജരേക്കർ രംഗത്തെത്തിയിരുന്നു.

അതേസമയം നീണ്ട പത്ത് വർഷത്തിന് ശേഷം ഓസ്‌ട്രേലിയ ബോർഡർ ഗവാസ്‌കർ ട്രോഫി തിരിച്ചുപിടിച്ചു. ഇരു ടീമുകളിലെയും ചില താരങ്ങൾ അതിശയിപ്പിക്കുന്ന ചില പ്രകടനങ്ങൾ പുറത്തെടുത്തു. എന്നിരുന്നാലും, ഐതിഹാസികമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയെ പിടിച്ചുകെട്ടി പരമ്പര 3-1ന് സ്വന്തമാക്കി.

മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ പര്യടനം അവസാനിച്ചതിന് ശേഷം പരമ്പരയിൽ നിന്ന് തന്റെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തു. 56.00 ശരാശരിയിൽ 448 റൺസുമായി പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ട്രാവിസ് ഹെഡ് കോമ്പിനേഷനിൽ അഞ്ചാം സ്ഥാനത്തെത്തി.

മറുവശത്ത്, പരമ്പരയിൽ അവിശ്വസനീയമായ 32 വിക്കറ്റുകൾ നേടിയ ജസ്പ്രീത് ബുംറ ഇംഗ്ലീഷ് ഇന്റർനാഷണലിന്റെ പ്ലെയിംഗ് ഇലവനിൽ അർഹമായി ഇടം കണ്ടെത്തി. ഒപ്പം ഓപ്പണറായി യശസ്വി ജയ്സ്വാളും, വൺഡൗണായി കെഎൽ രാഹുലും വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിൽ ഇംടപിടിച്ചു.