ട്രിനിഡാഡിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 ഐയിൽ ഇന്ത്യൻ അരങ്ങേറ്റത്തിന് മുന്നോടിയായി തന്റെ സമ്മർദ്ദത്തെ അതിജീവിക്കാൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ഒരുപാട് സഹായിച്ചു എന്ന അഭിപ്രായം പറയുകയാണ് ഇന്ത്യൻ താരം തിലക് വർമ്മ. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റെങ്കിലും മികച്ച പ്രകടനം നടത്തി ബാറ്റിംഗിൽ തിളങ്ങിയത് തിലക് വർമ്മ മാത്രമാണ്.
ഒരുപാട് പരിചയസമ്പത്തുള്ള താരങ്ങൾ കളിക്കുന്നത് പോലെ ടീമിന്റെ നെടുംതൂണായി ക്രീസിൽ ഉറച്ച് ബാറ്റ് ചെയ്യുന്ന തിലക് ഇന്ത്യയുടെ രക്ഷകൻ ആയപ്പോൾ യുവരാജ് സിങ്ങിന് ശേഷം ഇന്ത്യ കാത്തിരുന്ന നാലാം നമ്പർ സ്ഥാനത്തേക്കുള്ള ഉത്തരം കൂടിയാണ് കിട്ടിയിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്ന അഭിപ്രായം.
രണ്ട് മത്സരങ്ങളിലും തിളങ്ങിയ താരം , തന്റെ അരങ്ങേറ്റത്തിന് മുന്നോടിയായി നടത്തിയ സംസാരത്തിൽ പരിശീലകൻ രാഹുൽ ദ്രാവിഡിനെയും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും പ്രശംസിച്ചു.
“എന്റെ അണ്ടർ 19 ലോകകപ്പ് ദിനങ്ങൾ മുതൽ ഞാൻ രാഹുൽ സാറിനൊപ്പം പ്രവർത്തിക്കുന്നു. ക്രിക്കറ്റിൽ അടിസ്ഥാനമായ കാര്യങ്ങൾ പിന്തുടരാനും വിക്കറ്റിൽ കൂടുതൽ സമയം ചെലവഴിക്കാനും അദ്ദേഹം എപ്പോഴും ഞങ്ങളോട് പറയാറുണ്ട്. ഹാർദിക് ഭായിയും അത് തന്നെയാണ് എന്നോട് പറയുന്നത്. നിങ്ങൾ നന്നായി ചെയ്തുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ” തിലക് പറഞ്ഞു.
Read more
ഹൈദരാബാദിൽ ജനിച്ച ക്രിക്കറ്റ് താരം ഈ വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങിയിരുന്നു. 11 കളികളിൽ നിന്ന് 42.88 ശരാശരിയിൽ 343 റൺസ് 164.11 സ്‌ട്രൈക്ക് റേറ്റിലാണ് താരം നേടിയത്.