ഐസിസിയുടെ തലപ്പത്തേക്ക് എത്താൻ ജയ് ഷാ; ആവേശത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

രാജ്യാന്തര ക്രിക്കറ്റ് കൗൺ‌സിലിന്റെ പുതിയ ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ നിയമിച്ചേക്കും എന്ന വാർത്തയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിലെ പ്രധാന ചർച്ച വിഷയം. നിലവിലെ ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലെ ഒരു തവണ കൂടെ ആ സ്ഥാനത്തേക്ക് നിൽക്കാൻ തയ്യാറല്ല എന്ന് പറഞ്ഞതോടെ ആണ് ജയ് ഷായുടെ പേര് ഉയർന്ന് വന്നത്.

ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് അടുപ്പിച്ച് മൂന്നു തവണ നിൽക്കാൻ താല്പര്യം ഇല്ല എന്ന് ഗ്രെഗ് ബാർക്ലെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ചെയർമാനോട് വീഡിയോ കോൺഫ്രൻസിലൂടെ അറിയിച്ചു. നിലവിൽ ഏറ്റവും കൂടുതൽ ഈ സ്ഥാനത്തേക്ക് കേൾക്കുന്ന പേര് ജയ് ഷായുടേതാണ്. ഓസ്‌ട്രേലിയ ഇംഗ്ലണ്ട് എന്നി ബോർഡുകളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.

എന്നാൽ ഒന്നിൽ അധികം പേരുകൾ ഈ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചാൽ തിരഞ്ഞെടുപ്പിലൂടെ ആയിരിക്കും പുതിയ ചെയർമാനെ തിരഞ്ഞെടുക്കുക. 2020 ഇലെ തെരഞ്ഞെടുപ്പിലാണ് ഗ്രെഗ് ബാർക്ലെ ആദ്യമായി ഐസിസി ചെയർമാൻ ആകുന്നത്. തുടർന്ന് 2022 ഇലും ഗ്രെഗ് ബാർക്ലെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഐസിസിയുടെ തിരഞ്ഞെടുപ്പിൽ 16 വോട്ടുകളാണ് ഉണ്ടാകുക. അതിൽ ഒൻപത് വോട്ടുകൾ ഒരാൾക്ക് കിട്ടിയാൽ മാത്രമേ അദ്ദേഹം വിജയിക്കൂ. ഐസിസിയുടെ തലപ്പത്ത് എത്തിയാൽ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനാകും ജയ് ഷാ. കേന്ദ്ര മന്ത്രി അമിത് ഷായുടെ മകനാണ് അദ്ദേഹം.