ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25ലെ നാലാം ടെസ്റ്റിന്റെ നാലാം ദിനം ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും ഒരു റോളര്‍ കോസ്റ്ററാണ്. ആദ്യ ഇന്നിംഗ്‌സില്‍ 474 റണ്‍സ് നേടിയ ഓസീസ് ടീം നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 228 എന്ന സ്‌കോറിലാണ്. ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും മിടുക്കിന് മുന്നില്‍ ഓസീസ് ടോപ്പ് ഓര്‍ഡര്‍ പെട്ടെന്ന് കീഴടങ്ങി.
സാം കോണ്‍സ്റ്റാസ്, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരെപ്പോലെയുള്ളവര്‍ക്ക് നേരത്തെ ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു, പക്ഷേ മാര്‍നസ് ലബുഷെയ്ന്‍ ഉറച്ചുനിന്നു. സ്റ്റാര്‍ ബാറ്റര്‍ വിക്കറ്റിന് വളരെ ക്ലോസായി നിരവധി ഡെലിവറികള്‍ കടന്നുപോയി. അവ ഇന്ത്യന്‍ ടീമിനെ ഏറെ നിരാശപ്പെടുത്തി.
രണ്ടാം ഇന്നിംഗ്സിന്റെ 54-ാം ഓവറില്‍ നിന്നുള്ള സമാനമായ ഒരു നിമിഷം വൈറലായി. ബുമ്രയുടെ പന്ത് ലബുഷെയ്‌ന്റെ ബാറ്റില്‍ കൊണ്ട് വിക്കറ്റിനെ ഏറെ അകലെയല്ലാതെ പാഞ്ഞ് ഋഷഭ് പന്തിന്റെ കൈകളില്‍ എത്തി. ബോള്‍ ചെയ്യാന്‍ തിരികെ നടക്കുമ്പോള്‍, ബുംറ സ്റ്റംപ് മൈക്കില്‍ കുടുങ്ങി.
‘ഒരുപക്ഷേ എന്റെ ഈ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും ഭാഗ്യവാനായ കളിക്കാരന്‍’ ബുംറ പറഞ്ഞു. ഇതിന്റെ വീഡീയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.
How on earth did this miss the stumps 😱 #AUSvIND pic.twitter.com/xNzxru6akb
— cricket.com.au (@cricketcomau) December 29, 2024