വ്യാഴാഴ്ച രാത്രി ഈഡന് ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാന് റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ട്ലറിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഗവേണിംഗ് കൗണ്‍സില്‍ മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ലെവല്‍ 1 കുറ്റമാണ് താരത്തിന് എതിരെ ചാര്‍ത്തപ്പെട്ടത്.
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ലെവല്‍ 1 കുറ്റം ബട്ട്ലര്‍ സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന് കീഴിലുള്ള ലെവല്‍ 1 കുറ്റകൃത്യങ്ങളില്‍ സാധാരണയായി ക്രിക്കറ്റ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ അല്ലെങ്കില്‍ ഗ്രൗണ്ട് ഫിക്ചറുകള്‍, ഫിറ്റിംഗുകള്‍ എന്നിവയുടെ ദുരുപയോഗം ഉള്‍പ്പെടുന്നു.
നടപടിയിലൂടെയോ വാക്കാലുള്ള അധിക്ഷേപത്തിലൂടെയോ അമ്പയറുടെ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുക. അശ്ലീലമോ നിന്ദ്യമോ അപമാനകരമോ ആയ ഭാഷ ഉപയോഗിക്കുക/അല്ലെങ്കില്‍ അശ്ലീലമായ ആംഗ്യം കാണിക്കുകയും പരിധിവിട്ട് ആഘോഷിക്കുക, പവലിയന്/ഡ്രസ്സിംഗ് റൂം ഷെഡുകള്‍ക്ക് നേരെ ആക്രമണോത്സുകമായി ചൂണ്ടിക്കാണിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുക, അല്ലെങ്കില്‍ ഒന്നിനെതിരെ ആക്രമണോത്സുകമോ പരിഹാസത്തോടെയോ പ്രവര്‍ത്തിക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടും.
Read more
മത്സരത്തില്‍ തന്റെ ഓപ്പണിംഗ് പങ്കാളിയായ യശസ്വി ജയ്സ്വാളിന് വേണ്ടി ബട്ട്ലറിന് തന്റെ വിക്കറ്റ് ത്രജിക്കേണ്ടിവന്നിരുന്നു. 13 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ യശസ്വി പുറത്താകാതെ 98 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന് റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി.