ജസ്റ്റിന്‍ ലാംഗര്‍ ഓസ്ട്രേലിയന്‍ പരിശീലകസ്ഥാനം രാജിവെച്ചു

ജസ്റ്റിന്‍ ലാംഗര്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനം രാജിവെച്ചു. മൂന്ന് വര്‍ഷത്തിലേറെയായി ഓസീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സേവനമനുഷ്ടിച്ചയാളാണ് ലാംഗര്‍. തന്റെ കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണ് അദ്ദേഹം രാജിവെച്ചത്.

ഓസീസ് ടീമിന് ടി20 ലോക കപ്പും ആഷസും നേടിക്കൊടുക്കാനായതാണ് ലാംഗറുടെ പരിശീലന കാലയളവിലെ എടുത്തുപറയേണ്ട നേട്ടങ്ങള്‍. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായതും ബംഗ്ലാദേശിനോടും വെസ്റ്റിന്‍ഡീസിനോടും കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടതും ലാംഗറിന് ക്ഷീണമായി.

2018ല്‍ പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് മുന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചതിനു പിന്നാലെയാണ് ലാംഗര്‍ ഈ സ്ഥാനത്തെത്തുന്നത്. ഈ വിവാദത്തിനു ശേഷം ഓസീസ് ക്രിക്കറ്റിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ലാംഗറായിരുന്നു.

Read more

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്നു ലാംഗര്‍. ദേശീയ ടീമിനു വേണ്ടി 105 ടെസ്റ്റ് മല്‍സരങ്ങള്‍ ലാംഗര്‍ കളിച്ചിട്ടുണ്ട്.