ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമായി വേര്‍പിരിയില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. മൂന്ന് തവണ ചാമ്പ്യന്‍മാരായ കെകെആര്‍ ലേലത്തിന് മുമ്പ് മുന്‍ താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ നോക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടു. എന്നിരുന്നാലും, ഫ്രാഞ്ചൈസി ശ്രേയസിനെ ഇനിയും വിശ്വസിക്കണമെന്ന് ചോപ്രയുടെ അഭിപ്രായപ്പെട്ടു.
ടീമിന്റെ ക്യാപ്റ്റനായതിനാല്‍ ആര്‍ടിഎം ഉപയോഗിച്ച് ശ്രേയസിനെ തിരികെ വാങ്ങാന്‍ കെകെആര്‍ ശ്രമിക്കരുതെന്നും അത് താരത്തെ വേദനിപ്പിക്കുമെന്നും ചോപ്ര പറഞ്ഞു. കൂടാതെ മൂന്നാം കിരീടം നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ സഹ ഉടമ ഷാരൂഖ് ഖാന്‍ ശ്രേയസിനെ വിടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ ആദ്യം ക്യാപ്റ്റനെ നിലനിര്‍ത്തണം. അവന്‍ നിങ്ങളുടെ വിജയ ക്യാപ്റ്റന്‍ ആണ്. ഗൗതം (ഗംഭീര്‍) അവിടെ ഇല്ലാത്തതിനാല്‍ കുറച്ച് തുടര്‍ച്ച നിലനിര്‍ത്താന്‍ നിങ്ങളുടെ ക്യാപ്റ്റനെ നിലനിര്‍ത്തുക. നിങ്ങള്‍ ശ്രേയസ് അയ്യരെ നിലനിര്‍ത്തണം എന്നതില്‍ ചര്‍ച്ചയില്ല.
ആര്‍ടിഎം ഉപയോഗിച്ച് നിങ്ങള്‍ക്ക് 18 കോടിക്ക് ശ്രേയസ് അയ്യരെ ലഭിച്ചേക്കാം. പക്ഷേ ക്യാപ്റ്റനോട് ഒരിക്കലും അത് ചെയ്യരുത്. കാരണം ഒടുവില്‍ ഈ ഗെയിം കളിക്കുന്നത് മനുഷ്യരാണ്, മനുഷ്യര്‍ക്ക് ഹൃദയങ്ങളും അതുവഴി വികാരങ്ങളും ഉണ്ട്. ഖാന്‍ സാഹബിനേക്കാള്‍ (ഷാരൂഖ് ഖാന്‍) ആരാണ് വികാരങ്ങള്‍ മനസ്സിലാക്കുക? അതിനാല്‍ ശ്രേയസ് അയ്യരെ പോകാന്‍ അദ്ദേഹം അനുവദിക്കില്ലെന്ന് എനിക്ക് തോന്നുന്നു- ചോപ്ര കൂട്ടിച്ചേര്‍ത്തു.