ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ രാജസ്ഥാൻ റോയൽസിനെതിരായ മോശം ക്യാപ്റ്റൻസിക്ക് കെ എൽ രാഹുലിനെ മുഹമ്മദ് കൈഫ് ആക്ഷേപിച്ചു. ലഖ്‌നൗവിൽ ടീമിൻ്റെ തോൽവിക്ക് രാഹുൽ ഉത്തരവാദിയാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ജയൻ്റ്സ് 196 റൺസ് അടിച്ചെടുത്തു, അത് ഒരു മാച്ച് വിന്നിംഗ് ടോട്ടൽ പോലെ തോന്നുകയും ബോളിങ്ങിൽ തുടക്കത്തിൽ രാജസ്ഥനെ സമ്മർദ്ദത്തിലാക്കാൻ ലക്നൗവിന് സാധിച്ചതുമാണ്. എന്നാൽ സഞ്ജു സാംസണും ധ്രുവ് ജുറലും ആക്രമണാത്മക അർദ്ധ സെഞ്ച്വറി നേടി സന്ദർശകരെ ഏഴ് വിക്കറ്റ് വിജയത്തിലെത്തിച്ചു.
രാഹുൽ മത്സരത്തിൽ നിരവധി തെറ്റുകൾ ചെയ്‌തെന്ന് കൈഫ് പറഞ്ഞു.” ക്യാപ്റ്റനെന്ന നിലയിൽ കെഎൽ രാഹുൽ മോശമായിരുന്നു. മാർക്കസ് സ്റ്റോയിനിസ് യശസ്വി ജയ്‌സ്വാളിനെ പുറത്താക്കിയെങ്കിലും ഒരു ഓവർ മാത്രമാണ് അവന് നൽകിയത്. റിയാൻ പരാഗിൻ്റെ വിക്കറ്റ് അമിത് മിശ്ര നേടിയെങ്കിലും രണ്ട് ഓവർ മാത്രമാണ് നൽകിയത്.
“മിശ്രയും ക്രുണാൽ പാണ്ഡ്യയും മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും അവരെ തുടരാൻ അനുവദിച്ചില്ല. ആർആർ ചേസിൻ്റെ 16-ാം ഓവറിൽ മാത്രമാണ് ഒന്നാം നമ്പർ സ്പിന്നർ ബിഷ്‌ണോയിയെ ഉപയോഗിച്ചർ. വിക്കറ്റ് കീപ്പർ എന്ന നിലയിൽ രാഹുൽ നിരാശപ്പെടുത്തി. ജോൺടി റോഡ്‌സ് തങ്ങളുടെ ഫീൽഡിംഗ് പരിശീലകനായിരുന്നിട്ടും ടീം നിരവധി ക്യാച്ചുകൾ കൈവിട്ടു,” മുഹമ്മദ് കൈഫ് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.
അതേസമയം സീസണിൽ ഒമ്പതിൽ എട്ടു മത്സരങ്ങൾ ജയിച്ച രാജസ്ഥാൻ പ്ലേ ഓഫിനോട് ഒരുപടി കൂടി അടുത്തു. ഈ സീസണിലെ വിജയക്കുതിപ്പിനു പിന്നിൽ ഒരുപാട് പ്ലാനിങ്ങുണ്ട് തിരശീലയ്ക്കു പിറകിൽ ഒരുപാട് പ്ലാനിംഗുകൾ നടന്നിട്ടുണ്ട് എന്നാണ് സഞ്ജു പറഞ്ഞത്. ഞങ്ങൾ വളരെ നന്നായിട്ടാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങൾ അൽപ്പം ഭാഗ്യമുള്ളവരും കൂടിയാണ്. ഈയൊരു പ്രക്രിയ ശരിയായി തുടരേണ്ടത് ആവശ്യമാണ്. ടീം മീറ്റിങ്ങുകളിൽ പ്രക്രിയകൾ ടിക്ക് ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഒരു സമയത്തു ഒരു മൽസരം മാത്രമേയുള്ളൂ- സഞ്ജു പറഞ്ഞു.
വിക്കറ്റിനു പിന്നിൽ നിൽക്കാൻ കഴിയുന്നതിൽ ഞാൻ വലിയ ഭാഗ്യവാനാണ്. കാരണം ഇവിടെ നിൽക്കുമ്പോൾ പിച്ചിനെക്കുറിച്ച് കൃത്യമായി വിലയിരുത്താൻ എനിക്കു സാധിക്കും. ഈ മൽസരത്തിൽ ന്യൂബോളിൽ ബോളർമാർമാർക്കു അൽപ്പം ആനുകൂല്യം ലഭിച്ചിരുന്നു. അതിനു ശേഷം ബാറ്റ് ചെയ്യാൻ മികച്ച വിക്കറ്റും കൂടിയായിരുന്നു ഇത്. പവർപ്ലേയിൽ ഒരോവർ ബോൾ ചെയ്യാനെത്തിയവരെല്ലാം നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു- സഞ്ജു പറഞ്ഞു.
Read more
മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ച യുവതാരം ധ്രുവ് ജുറേലിനെ സഞ്ജു പ്രശംസിച്ചു. ഈ ഫോർമാറ്റിൽ ഫോമെന്നത് താൽക്കാലികം മാത്രമാണ്. ജുറേലിനെ ടെസ്റ്റിൽ ഇന്ത്യൻ ടീമിനോടൊപ്പം നമ്മൾ കണ്ടിട്ടുള്ളതാണ്. ഞങ്ങൾ അവനിൽ വിശ്വസിക്കുകയും ചെയ്യുന്നു. നെറ്റ്സിൽ ജുറേൽ ഒരു മണിക്കൂറൂം രണ്ടു മണിക്കൂറുമെല്ലാം ബാറ്റിംഗിൽ പരിശീലനം നടത്താറുണ്ട്- സഞ്ജു കൂട്ടിച്ചേർത്തു.