അന്ന് എന്റെ ആ പ്രവർത്തിയെ പലരും കുറ്റപ്പെടുത്തി, എല്ലാം ഉപേക്ഷിച്ചപ്പോൾ വീണ്ടും അത് ചെയ്യാൻ ആവശ്യപ്പെടുന്നു; താൻ നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ഒരു കാലത്ത് ഓസ്‌ട്രേലിയൻ താരങ്ങൾക്ക് മാത്രം അവകാശപ്പെട്ട പദമായിരുന്നു അഗ്രെഷൻ. എന്നാൽ വിരാട് കോഹ്‌ലിയുടെ വരവോടു കൂടി അയാൾ അതിന്റെ അവസാന വാക്കായി മാറുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇങ്ങോട്ട് കിട്ടുന്നതിനൊക്കെ നൂറിരട്ടി ശക്തിയിൽ തിരിച്ചുകൊടുക്കുന്ന കോഹ്‌ലിയെ ആരാധകർക്ക് ഈ കാലഘട്ടത്തിൽ കാണാനും സാധിച്ചു. എന്തായാലും ഇപ്പോൾ തന്റെ പഴയ അഗ്രസീവ് രീതിയെക്കുറിച്ചും ഇപ്പോഴുള്ള ശാന്തയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് കോഹ്‌ലി.

വാക്കുകൾ ഇങ്ങനെ:

“മുമ്പ് എന്റെ അഗ്രഷനായിരുന്നു പ്രശ്നം. ഇപ്പോൾ എല്ലാവർക്കും എന്റെ ശാന്തതയാണ് പ്രശ്നം. ഇതിൽ ഞാൻ എന്ത് ചെയ്യാനാണ്. ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് എനിക്കൊരു ഐഡിയയുമില്ല. അതിനാൽ തന്നെ ഇത്തരം കമന്റുകൾ വരുമ്പോൾ പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനെ ഒന്നും മൈന്റും ചെയ്യുന്നില്ല.”

കരിയറിന്റെ തുടക്കകാലത്ത് ആരെങ്കിലും തന്നെ രൂക്ഷമായി നോക്കുന്നത് പോലും ഇഷ്ടപെടാത്ത കോഹ്‌ലി അവർക്ക് അപ്പോൾ തന്നെ ചുട്ടമറുപടി നൽകിയിരുന്നു. എന്തായാലും വിവാഹത്തൂടെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയ കോഹ്‌ലി കൂൾ ആയി മാറുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. തങ്ങൾ പഴയ ആ കലിപ്പൻ കോഹ്‌ലിയെ മിസ് ചെയ്യുന്നു എന്ന് ആരാധകർ പറയാനും തുടങ്ങി.

എന്തായാലും നിലവിൽ ആർസിബിയുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന കോഹ്‌ലി ആദ്യ മത്സരത്തിൽ കൊൽക്കത്തയെ നേരിടാനുള്ള ഒരുക്കത്തിലാണ്.