ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂള്‍ നേരത്തെ ആക്കുവാന്‍ പറഞ്ഞ ബി.സി.സി.ഐയുടെ ആവശ്യം ഇംഗ്ലണ്ട് അംഗീകരിക്കണമായിരുന്നുവെന്ന് ഇംഗ്ലണ്ട് മുന്‍ താരം മാര്‍ക്ക് ബുച്ചര്‍. ഈ അവസരം ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇന്ത്യയുടെ പ്രമുഖ താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരെ ദി ഹണ്ട്രെഡില്‍ കളിപ്പിക്കാനാവുമായിരുന്നെന്ന് ബുച്ചര്‍ ചൂണ്ടിക്കാട്ടി.
“ടെസ്റ്റ് പരമ്പരയുടെ നേരത്തെ ആക്കുവാന്‍ പറഞ്ഞ ബി.സി.സി.ഐയുടെ ആവശ്യം ഇംഗ്ലണ്ട് അംഗീകരിക്കണമായിരുന്നു. അങ്ങനെ എങ്കില്‍ ധോണി, കോഹ്‌ലി, രോഹിത് തുടങ്ങിയ കളിക്കാരെ ദി ഹണ്ട്രെഡിലേക്ക് അയക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് ആവശ്യപ്പെടാമായിരുന്നു. ഇവരെപ്പോലെയുള്ള കളിക്കാരുടെ വരവ് ഹണ്ട്രഡ് വലിയ വിജയമാക്കി മാറ്റുമായിരുന്നു” ബുച്ചര്‍ പറഞ്ഞു.
നിലവില്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച കളിക്കാര്‍ക്കു മാത്രമേ ബി.സി.സി.ഐ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഐ.പി.എല്ലില്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നുള്ളൂ.
Read more
ദി ഹണ്ട്രഡിന്റെ കന്നി സീസണാണ് നടക്കാനിരിക്കുന്നത്. 100 ബോളുകള്‍ വീതമായിരിക്കും ഒരു മല്‍സരത്തിലുണ്ടാവുക. നിലവില്‍ ടി20, ടി10 ഫോര്‍മാറ്റുകളുണ്ടെങ്കിലും ദി ഹണ്ട്രഡ് മറ്റാരും പരീക്ഷിച്ചിട്ടില്ലാത്ത ഫോര്‍മാറ്റാണ്.