മായങ്കിനെ ഒന്നും പേടിയില്ല, അവനെ പോലെയുള്ളവരെ സ്ഥിരമായി നെറ്റ്സിൽ നേരിടുന്നതാണ്; ബംഗ്ലാദേശ് നായകൻ പറഞ്ഞത് ഇങ്ങനെ

ഇന്ത്യയുടെ പുത്തൻ പേസ് സെൻസേഷൻ മായങ്ക് യാദവിനെ ഭയമില്ലെന്ന് ബംഗ്ലാദേശ് നായകൻ നജ്മുൽ ഹുസൈൻ ഷാന്റോ. വേഗതയുള്ള പന്തുകൾ എറിയുന്ന ബോളർമാർ ഇന്ത്യയിൽ ഇല്ല എന്ന പറച്ചിലിന് അറുതി വറുത്തിക്കൊണ്ടായിരുനു താരത്തിന്റെ കടന്നുവരവ്. എന്തായാലും കൊടുത്ത ഹൈപ്പിനുള്ള പ്രകടനം താരം ആദ്യ മത്സരത്തിൽ തന്നെ നടത്താൻ താരത്തിനായിരുന്നു.

ബംഗ്ലാദേശ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് ‘മായങ്കിനെ പോലെ ഉള്ള താരങ്ങളെ ഞങ്ങൾ നെറ്റ്സിൽ നേരിടാറുള്ളതാണ്. അതിനാൽ തന്നെ അവനെ ഞങ്ങൾക്ക് ഭയമില്ല. എന്നാൽ അദ്ദേഹം ഒരു നല്ല ബോളർ ആണെന്ന കാര്യം സമ്മതിക്കത്തെ വയ്യ.” ബംഗ്ലാദേശ് നായകൻ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗവിന്റെ ഭാഗമായി കളിക്കുന്ന താരം ആദ്യ മത്സരത്തിൽ 21 റൺ വഴങ്ങിയാണ് 1 വിക്കറ്റ് നേടിയത്. ഇതിലെ ആദ്യ ഓവർ റൺ ഒന്നും നൽകാതെയാണ് താരം എറിഞ്ഞത് എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യം. എന്തായാലും മായങ്കിനെ നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളത് നോക്കിക്കണ്ട കാര്യമാണ്.

അതേസമയം ഗ്വാളിയോറിലെ ന്യൂ മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി-20യിൽ അവരെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഗംഭീര വിജയം സ്വന്തമാക്കി ഇന്ത്യ തിളങ്ങി. ബോളിങ്ങിലും ബാറ്റിംഗിലും പൂർണ ആധിപത്യം തന്നെയായിരുന്നു ഇന്ത്യ നടത്തിയിരുന്നത്. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്.