മുഹമ്മദുള്ള ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചു; വ്യാഴവട്ടം നീണ്ട കരിയറിന് വിരാമം

ബംഗ്ലാദേശ് സൂപ്പര്‍ താരം മുഹമ്മദുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഒരു വ്യാഴവട്ടം നീണ്ട താരത്തിന്റെ കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. എന്റെ ആദ്യ ടെസ്റ്റിലും അവസാനത്തേതിലും മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടാന്‍ സാധിച്ചു. അതിശയകരമായൊരു യാത്രയായിരുന്നു ഇത്. കുടുംബത്തിനും ടീം അംഗങ്ങള്‍ക്കും കോച്ചിനും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനും നന്ദി അറിയിക്കുന്നു- മുഹമ്മദുള്ള ട്വിറ്ററില്‍ കുറിച്ചു.

Read more

ബംഗ്ലാദേശിനായി 50 ടെസ്റ്റ് കളിച്ച മുഹമ്മദുള്ള 2,914 റണ്‍സ് നേടിയിട്ടുണ്ട്, ആവറേജ് 33.49. 43 വിക്കറ്റുകളും മുഹമ്മദുള്ള പോക്കറ്റിലാക്കിയിരുന്നു.