എന്റെ മോനെ, ഏത് മൂഡ് ധോണി മൂഡ്; ഞെട്ടിച്ച് ധോണിയും സാക്ഷിയും; പന്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിലെ വിഡിയോകൾ വൈറൽ

ഡെറാഡൂണിൽ നടന്ന ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിൽ സൂപ്പർ താരങ്ങൾ അടക്കം ധാരാളം ആളുകൾ പങ്കെടുത്തു. ഭാര്യ സാക്ഷി ധോണിയോടൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന ധോണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) ക്യാമ്പിൽ പങ്കെടുത്ത ധോണി ക്യാമ്പിൽ നിന്ന് ഒരു ബ്രേക്ക് എടുത്താണ് പ്രിയ സഹതാരത്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് .

വിവാഹ ചടങ്ങിൽ നിന്ന് ഉള്ള ധോണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അതിനിടെയാണ് ചടങ്ങിൽ പങ്കെടുത്ത ആരോ ഒരാൾ പകർത്തിയ ധോണിയുടെയും ഭാര്യയുടെയും ഡാൻസ് വീഡിയോ പുറത്ത് വന്നത്. എന്തായാലും ഒരുപക്ഷെ തന്റെ അവസാന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുമ്പ് ധോണി ആഘോഷം ആരിരംഭിച്ചു കഴിഞ്ഞു എന്നാണ് ആളുകൾ പറയുന്നത്.

2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ദുബായിൽ നിന്ന് ഋഷഭ് പന്ത് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുക ആയിരുന്നു. എം.എസ്. ധോണിയും ഗൗതം ഗംഭീറും പന്തിനും സഹോദരിക്കും ഭർത്താവിനുമൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്..

ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നാൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിട്ടും പന്ത് ലക്നൗവിന്റെ ഭാഗമായിട്ടും കളത്തിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ പരിശീലകൻ ഗംഭീറിന് ഇനിയുള്ള 2 മാസങ്ങൾ വിശ്രമത്തിന്റെ സമയമാണ് .