ഋഷഭ് പന്തിന് പുതിയ ബാക്കപ്പ് റെഡി, പക്ഷെ അത് സഞ്ജു അല്ല; പണി കിട്ടിയത് സ്വന്തം പാളയത്തിൽ നിന്ന്

നീണ്ട ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ഏകദിന ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലാണ് താരം കളിക്കുക. 2024 ലെ ഐസിസി ടി20 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു താരം. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പരക്ക് ഉള്ള ടീമിലും പന്ത് ഉണ്ടാകും.

കഴിഞ്ഞ പരമ്പരയിൽ സെഞ്ച്വറി നേടിയിട്ടും ടീമിൽ ഇടം നേടാനാകാതെ പോയ സഞ്ജു സാംസണിന് പകരമാണ് പന്തിന് അവസരം ലഭിച്ചത്. ടി20 ഓർഡറിലും പന്തിന് പിന്നിലാണ് സാംസൺ, ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചിട്ടില്ല. ഏകദിനത്തിൽ, പന്ത് മടങ്ങിയാലും വിക്കറ്റ് കീപ്പർ എന്ന നിലയിൽ കെ എൽ രാഹുലായിരിക്കും ഒന്നാം നമ്പർ ചോയ്സ്.

സാംസണിൻ്റെ മികച്ച പ്രകടനങ്ങൾ പലരെയും ആകർഷിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസ് നായകന് അവസരം നൽകേണ്ട എന്നുള്ള അഭിപ്രായമാണ് സെലക്ടർമാർ പറഞ്ഞത്. ടി 20 യിൽ മാത്രം അദ്ദേഹത്തെ പരിഗണിക്കുക ആയിരുന്നു. അതിൽ തന്നെ അവസരങ്ങൾ കിട്ടുമോ എന്നുള്ള കാര്യം കണ്ടറിയേണ്ട കാര്യമാണ്.

ESPNcriinfo പ്രകാരം, സാംസൺ പന്തിൻ്റെ ബാക്കപ്പ് പോലുമല്ല, കാരണം ആ സ്ഥാനം ധ്രുവ് ജൂറലിന് ഫോർമാറ്റുകളിലുടനീളം ബിസിസിഐ നൽകുകയാണ്. ഇംഗ്ലണ്ടിനെതിരെ മികച്ച ടെസ്റ്റ് അരങ്ങേറ്റം കുറിച്ച 23-കാരൻ ഇതുവരെ മൂന്ന് ടെസ്റ്റുകളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി ജൂറൽ തിരഞ്ഞെടുക്കപ്പെട്ടു. രാഹുലിൻ്റെ മടങ്ങിവരവാണ് സാംസണെ ഏകദിനത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിലെന്ന് ഇതേ റിപ്പോർട്ട് വെളിപ്പെടുത്തി.

നിരവധി കളിക്കാർ ഒരു സ്ഥാനത്തിനായി മത്സരിക്കുന്നുണ്ടെന്നും നിർഭാഗ്യവശാൽ സാംസണിന് ഇത്തവണ അവസരം നഷ്ടമാകേണ്ടി വന്നെന്നും ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. ‘റിഷഭ് പന്താണ് ഞങ്ങളുടെ പ്രധാന താരം. ഏകദിന ലോകകപ്പിൽ കെഎൽ രാഹുൽ മികച്ച പ്രകടനമാണ് നടത്തിയത്. സഞ്ജു സാംസണിന് പുറത്താകേണ്ടി വന്നു. തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ പ്രകടനം നടത്തേണ്ടിവരും. അല്ലെങ്കിൽ, മറ്റുള്ളവർ പട്ടികയിൽ കാത്തിരിക്കുന്നു. ഒരു ടെസ്റ്റ് സീസൺ വരാനിരിക്കുന്നതിനാൽ പന്തും രാഹുലും വലിയ പങ്ക് വഹിക്കും,” അഗാർക്കർ പറഞ്ഞു.