ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 അതിന്റെ അവസാന ഘട്ടത്തിലേക്ക് കൊടുക്കുമ്പോൾ മുംബൈ ഇന്ത്യൻസ് ഗ്രുപ്പ് ഘട്ട മത്സരത്തിൽ അവസാന സ്ഥാനക്കാരായിട്ടാണ് പോരാട്ടം അവസാനിപ്പിച്ചത്. 10 മത്സരങ്ങളിൽ നിന്ന് 4 വിജയങ്ങൾ മാത്രം നേടി മുംബൈ അവരുടെ ആരാധകർക്ക് നിരാശ സമ്മാനിച്ചു. ഈ സീസണിൽ രോഹിത് ശർമ്മയിൽ നിന്ന് ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻസി ഏറ്റെടുത്തത്തോടെ മുംബൈയുടെ കഷ്ടകാലം തുടങ്ങി. എന്തായാലും മുംബൈയുടെ മോശം പ്രകടനമാണ് സമ്മതിക്കുമ്പോൾ പോലും തങ്ങൾക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് നിത അംബാനി പറഞ്ഞു.
മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോയിൽ, ഒരു ഉടമ എന്ന നിലയിൽ മാത്രമല്ല, ഒരു ആരാധകനെന്ന നിലയിലും നിലവിലെ സീസൺ അവസാനിച്ച രീതിയെക്കുറിച്ച് മിസ്സിസ് അംബാനി സംസാരിച്ചു. “ഞങ്ങൾക്കെല്ലാം നിരാശാജനകമായ സീസൺ. ഞങ്ങൾ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല, പക്ഷേ ഞാൻ ഇപ്പോഴും ഒരു വലിയ മുംബൈ ഇന്ത്യൻസ് ആരാധകനാണ്. വെറുമൊരു ഉടമയല്ല. മുംബൈ ഇന്ത്യൻസ് ജേഴ്സി ധരിക്കുന്നത് ഒരു വലിയ ബഹുമതിയാണ്. മുംബൈ ഇന്ത്യൻസുമായി സഹകരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയും ഒരു പദവിയുമാണെന്ന് ഞാൻ കരുതുന്നു, നമ്മൾ തിരിച്ചുപോകും, അവലോകനം ചെയ്ത് അതിനെക്കുറിച്ച് ചിന്തിക്കും” അംബാനി പറഞ്ഞു.
രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരടങ്ങിയ ഇന്ത്യൻ താരങ്ങൾക്കും ശ്രീമതി അംബാനി ആശംസകൾ നേർന്നു. ലോകകപ്പ് ഇന്ത്യക്ക് നേടാൻ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. “രോഹിത്, ഹാർദിക്, സൂര്യ (സൂര്യകുമാർ യാദവ്), (ജസ്പ്രീത്) ബുംറ എന്നിവർക്ക്, എല്ലാ ഇന്ത്യക്കാരും നിങ്ങൾക്കായി ആഹ്ലാദിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു,” അവർ കൂട്ടിച്ചേർത്തു.
ജൂൺ 05 ന് അയർലൻഡിനെതിരായ ആദ്യ മത്സരത്തോടെ ഇന്ത്യൻ ടീമിനായി T20 ലോകകപ്പ് 2024 പ്രചാരണം ആരംഭിക്കുന്നു. ജൂൺ 01ന് നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും.
Mrs. Nita Ambani talks to the team about the IPL season and wishes our boys all the very best for the upcoming T20 World Cup 🙌#MumbaiMeriJaan #MumbaiIndians | @ImRo45 | @hardikpandya7 | @surya_14kumar | @Jaspritbumrah93 pic.twitter.com/uCV2mzNVOw
— Mumbai Indians (@mipaltan) May 19, 2024
Read more