ഇനി ഇല്ല ഇങ്ങോട്ട്, രണ്ടാം ദിവസവും കളി മുടങ്ങിയതോടെ കട്ട കലിപ്പിൽ അഫ്ഗാൻ ടീം; ബിസിസിഐക്കും വിമർശനം

അഫ്ഗാനിസ്ഥാൻ സംബന്ധിച്ച് ഇന്ത്യ അവർക്ക് ഏറ്റവും അധികം പിന്തുണച്ച രാജ്യമാണ്. അഫ്ഗാന്റെ ഏറ്റവും വലിയ പ്രതിസന്ധിയിൽ പോലും അവർക്ക് താങ്ങായി നിന്നത് ഇന്ത്യ ആണ്. ന്യൂസിലൻഡിനെതിരായ അവരുടെ ഏക ടെസ്റ്റ് പരമ്പരക്ക് വേദിയാകുന്നതും ഇന്ത്യ ആണ്. എന്നാൽ ബിസിസിഐ അഫ്ഗാനിസ്ഥാന് വേദിയായി അനുവദിച്ച നോയ്ഡ ക്രിക്കറ്റ് ഗ്രൗണ്ടിനെതിരെ വ്യാപക വിമർശനമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്. കനത്തമഴ കാരണം മത്സരം രണ്ട് ദിവസം നടന്നിട്ടില്ല എന്നത് മാത്രമല്ല ഇന്ത്യയിൽ വന്നിട്ട് പരിശീലനം നടത്താനുള്ള സൗകര്യം പോലും ഇന്ത്യക്ക് കിട്ടിയിട്ടില്ല.

നോയ്ഡ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് അതോറിറ്റിക്ക് കീഴിലുള്ള സ്റ്റേഡിയത്തിൽ മഴ പെയ്താൽ വെള്ളം ഒഴുക്കി കളയാനുള്ള യാതൊരു സജ്ജീകരണങ്ങളുമില്ല. ടെസ്റ്റ് മത്സരങ്ങൾ അധികമൊന്നും നടത്താത്ത സ്റ്റേഡിയത്തിൽ തന്നെ എന്തിനാണ് അഫ്ഗാന്റെ മത്സരം ഫിക്സ് ചെയ്തത് എന്നതാണ് ഉയരുന്ന ചോദ്യം.

അഫ്ഗാനിൽ പ്രതിസന്ധികൾ നടക്കുന്ന സാഹചര്യത്തിൽ അവരുടെ മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ ബിസിസിഐ അനുവദിക്കുക ആയിരുന്നു. ബിസിസിയും അഫ്ഗാൻ ബോർഡും മത്സരം സംബന്ധിച്ച വിധിയെക്കുറിച്ച് ചർച്ചകൾ നടത്തിയതുമാണ്. എന്നാൽ ആശങ്ക കുഴപ്പമാണ് ഇപ്പോൾ വേദി സംബന്ധിച്ച് പ്രശ്നങ്ങൾക്ക് കാരണം ആയതെന്നും പറയുന്നു.

എന്തായാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പടെ നിർണായക സ്വാധീനം ചെലുത്തിയേക്കാവുന്ന മത്സരം ഇങ്ങനെ പോയതിൽ അഫ്ഗാൻ നിരാശരാണ്. തങ്ങൾ ഈ വേദിയിൽ ഇനി മത്സരം കളിക്കില്ല എന്ന നിലപാട് അഫ്ഗാൻ പ്രതിനിധി അറിയിക്കുകയും ചെയ്തു.