പത്തുവര്‍ഷമായി ഒരു ടീമും ഇന്ത്യയില്‍ ടെസ്റ്റ്പരമ്പര നേടിയിട്ടില്ല ; പിങ്ക് പന്ത് മത്സരം കൂടി ജയിച്ചാല്‍ രോഹിത് റെക്കോഡിടും

ഇന്ത്യന്‍ ടീമിന്റെ നായകനായശേഷം ഇതുവരെ അനേകം റെക്കോഡുകള്‍ പേരിലുള്ള രോഹിത് ശര്‍മ്മയ്ക്ക് ഇന്ത്യ അടുത്തതായി നടക്കുന്ന പിങ്ക് പന്ത് ടെസ്റ്റില്‍ കൂടി ജയിക്കാനായാല്‍ മറ്റൊരു റെക്കോഡ് കൂടി തേടിവരും. മൂന്ന് ഫോര്‍മാറ്റിലുമായി തുടര്‍ച്ചയായി 11 ജയമെന്ന ഇന്ത്യയിലെ ഒരു ക്യാപ്റ്റന്മാര്‍ക്കും ഉണ്ടാക്കാന്‍ കഴിയാത്ത നേട്ടം.

ഇതുവരെ 10 തുടര്‍ ജയങ്ങള്‍ രോഹിത് നേടിക്കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ പിന്നാലെ ടി20 പരമ്പരയും തൂത്തുവാരിയിരുന്നു. ഇതിന് പിന്നാലെ ആദ്യ ടെസ്റ്റിലും ജയം നേടിയതോടെ ശ്രീലങ്കയ്ക്കെതിരേയും വൈറ്റ് വാഷാണ് ഇന്ത്യ നോട്ടമിടുന്നത്. മൂന്ന് ഫോര്‍മാറ്റിലുമായി തുടര്‍ച്ചയായി 11 ജയം ഇതുവരെ ഒരു ഇന്ത്യന്‍ നായകനും നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ പിങ്ക് ബോള്‍ ടെസ്റ്റ് ജയിച്ചാല്‍ ധോണിയേയും കോഹ്ലിിയേയുമെല്ലാം രോഹിത് പിന്നിലാക്കും.

Read more

അതേസമയം നാട്ടില്‍ ഇന്ത്യയെ തോല്‍പ്പിക്കുക മിക്ക ടീമുകള്‍ക്കും ദു്ഷ്‌ക്കരമായ കാര്യവുമാണ്. കാരണം 10 വര്‍ഷത്തിലേറെയായി ഒരു ടീമിനും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. ആദ്യ മത്സരം മൂന്ന് ദിവസം മാത്രം നീണ്ടപ്പോള്‍ ഇന്നിങ്സ് ജയമാണ് ആതിഥേയരായ ഇന്ത്യ നേടിയെടുത്തത്. അവസാനമായി ഇന്ത്യയില്‍ ഡേ നൈറ്റ് ടെസ്റ്റ് നടന്നത് 2019ല്‍ ബംഗ്ലാദേശിനെതിരെയാണ്. അന്ന് ഇന്ത്യക്കായിരുന്നു ജയം. ഇതിന് ശേഷം ഓസ്്ട്രേലിയയില്‍ ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചപ്പോള്‍ നാണംകെട്ട് തോറ്റിരുന്നു.