അവസാന സ്ഥാനത്ത് കിടക്കുന്ന ടീമുകളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി. രാജസ്ഥാൻ റോയൽസാണ് ചെന്നൈയെ 6 റൺസിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ ഉയർത്തിയ 184 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 176-6 റൺസിൽ അവസാനിക്കുക ആയിരുന്നു . ഇന്ന് രാജസ്ഥാൻ കൂടി ജയിച്ചതോടെ സീസണിൽ എല്ലാ ടീമുകളും ഒരു മത്സരത്തിൽ എങ്കിലും ജയം സ്വന്തമാക്കി.
രാജസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയെ തുടക്കത്തിൽ ഉള്ള മെല്ലെപോക്ക് ആണ് തകർത്തത്. ഒരുപാട് മത്സരങ്ങൾക്ക് ശേഷം വളരെ മനോഹരമായി പന്തെറിഞ്ഞ ജോഫ്രെ ആർച്ചർ ചെന്നൈ ഓപ്പണർമാരെപൂട്ടുകയും യുവതാരം രചിൻ രവീന്ദ്രയുടെ വിക്കറ്റ് നേടുകയും ചെയ്തതോടെ രാജസ്ഥാൻ ആഗ്രഹിച്ച തുടക്കം അവർക്ക് കിട്ടി. ശേഷം നായകൻ ഋതുരാജും രാഹുൽ ത്രിപാഠിയും ക്രീസിൽ നിന്നെങ്കിലും റൺ മാത്രം കാര്യമായി വന്നില്ല. പവർ പ്ലെയിലെ ഈ മെല്ലെപോക്ക് അവസാനം ചെന്നൈ തോൽവിക്ക് കാരണവുമായി. ചെന്നൈക്കായി നായകൻ ഋതുരാജ് 63 റൺ നേടിയപ്പോൾ രാഹുൽ ത്രിപാഠി 19 പന്തിൽ നിന്ന് നേടിയത് 23 റൺ മാത്രമാണ്.
ഇവരെ കൂടാതെ ശിവം ദുബൈ 10 പന്തിൽ 18 വിജയ് ശങ്കർ 6 പന്തിൽ 9 എന്നിവർ നിരാശപ്പെടുത്തിയപ്പോൾ അവസാന ഓവറുകൾ ആയപ്പോൾ ക്രീസിൽ എത്തിയ ധോണിക്ക് 11 പന്തിൽ 16 കാര്യമായ ഒന്നും ചെയ്യാൻ ആയില്ല. അവസാന ഓവറുകളിൽ ശ്രമിച്ച വമ്പനടികളിൽ ഒന്ന് ആദ്യ ഓവറിൽ ശ്രമിച്ചിരുന്നു എങ്കിൽ ചെന്നൈ ജയിക്കുമായിരുന്നു. രാജസ്ഥനായി ഹസരങ്ക നാല് വിക്കറ്റ് നേടി തിളങ്ങി.
Read more
എന്തായാലും ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീമിൽ ഒന്നായ രാജസ്ഥനോട് തോറ്റതോടെ ചെന്നൈ പാഠം പഠിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം തുഴയുന്ന ഒരുപറ്റം താരങ്ങളുമായി ഏകദിനത്തിൽ ഒരു സ്‌ക്വാഡ് ടീമിന് ഇറക്കാം.